advertisement

Kerala Gold Rate: ആശ്വാസം! സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം

Last Updated:

നിലവിലെ ഇടിവ് വിവാഹ സീസണിന് മുന്നോടിയായി ആഭരണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം പകരുന്നതാണ്

News18
News18
തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 65,720 രൂപയായി. ഒരു ​​ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,215 രൂപയുമായി. നാലുദിവസത്തിനിടെ 760 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിൻഡറെ വില 65,840 രൂപയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി സ്വർണവില 66,000 തൊട്ടത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് കുതിച്ച സ്വർണവിലയാണ് ഇപ്പോൾ ഇടിവ് രേഖപ്പെടുത്തുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
നിലവിലെ ഇടിവ് വിവാഹ സീസണിന് മുന്നോടിയായി ആഭരണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ മാസം വില കുതിച്ചപ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഇപ്പോഴത്തെ ഇടിവ് ഉപഭോക്താക്കളെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate: ആശ്വാസം! സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement