advertisement

Gold Price | സ്വർണവില വീണ്ടും താഴോട്ട്; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. തുടർച്ചയായി മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,560 രൂപയാണ്. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി.
അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 79,160 രൂപയാണ് വില. 18 കാരറ്റിന് പവന് 59,368 രൂപയും ​ഗ്രാമിന് 7,421 രൂപയുമാണ് വില. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000-ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.
advertisement
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
advertisement
ജൂണിലെ സ്വർണവില
ജൂൺ 1 : 71,360
ജൂൺ 2 : 72,480
ജൂൺ 3 : 72,640
ജൂൺ 4 : 72,720
ജൂൺ 5 : 73,040
ജൂൺ 6 : 73,040
ജൂൺ 7 : 71,840
ജൂൺ 8 : 71,840
ജൂൺ 9 : 71,640
ജൂൺ 10 : 71,560
ജൂൺ 11 : 72,160
ജൂൺ 12 : 72,800
ജൂൺ 13 : 74,360
advertisement
ജൂൺ 14 : 74,560
ജൂൺ 15 : 74,560
ജൂൺ 16 : 74,440
ജൂൺ 17 : 73,600
ജൂൺ 18 : 74,000
ജൂൺ 19 : 74,120
ജൂൺ 20 : 73,680
ജൂൺ 21 : 73,880
ജൂൺ 22 : 73,880
ജൂൺ 23 : 73,840
ജൂൺ 24 : 72,760
ജൂൺ 25 : 72,560
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price | സ്വർണവില വീണ്ടും താഴോട്ട്; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement