Kerala Gold Price | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

വെള്ളിയുടെ വില ഗ്രാമിന് 116 രൂപയില്‍ നിൽക്കുകയാണ്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price) മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,560 രൂപയാണ്. ഒരു ​ഗ്രാമിന് 9070 രൂപയുമാണ്. 18 കാരറ്റ് ​ഗ്രാമിന് 7440 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. വെള്ളിയുടെ വില ഗ്രാമിന് 116 രൂപയില്‍ നിൽക്കുകയാണ്.
രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3338 ഡോളറിലെത്തിയിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില കയറിയതോടെ ഡോളറിന്റെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. 97.46 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപ 85.85 എന്ന നിരക്കിലേക്ക് ഉയർന്നു.
മറ്റു കറന്‍സികള്‍ക്ക് മൂല്യം വര്‍ധിക്കുകയും ഡോളറിന് മൂല്യം കുറയുകയും ചെയ്താല്‍ സ്വര്‍ണവില കൂടും. ഡോളർ‌ ശക്തിപ്പെട്ടാൽ സ്വർണവില കുറയാനാണ് സാധ്യത.
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement