advertisement

Gold Rate: റിവേഴ്‌സ് ഗിയർ മാറ്റിപ്പിടിച്ച് പൊന്ന്; സ്വർണവിലയിൽ വീണ്ടും വർധനവ്

Last Updated:

പവന് ഇന്ന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു സ്വർണത്തിന്റെ വില 65,880 രൂപയാണ്. മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസം മുതലാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കൂടി 825 രൂപയായി. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,738 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 111 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.മാർച്ച് 20 നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില 66,000 തൊട്ടത്.
1,2,3 തീയതികളിലെ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം വില കുതിച്ചപ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: റിവേഴ്‌സ് ഗിയർ മാറ്റിപ്പിടിച്ച് പൊന്ന്; സ്വർണവിലയിൽ വീണ്ടും വർധനവ്
Next Article
advertisement
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
  • ഭർത്താവ് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് 27കാരിയായ രാധിക ജീവനൊടുക്കി.

  • ഫോൺ വാങ്ങാൻ 10,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് 2,000 രൂപ മാത്രമാണ് അയച്ചുകൊടുത്തത്.

  • മീരാപൂർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു; രാധികയ്ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്.

View All
advertisement