advertisement

Kerala Gold Rate| ലക്ഷത്തിലെത്തയില്ല; സ്വർണവില 90,000ത്തിന് താഴെ എത്തി: ഇന്നത്തെ നിരക്ക് അറിയാം

Last Updated:

ഒക്ടോബർ 10-നാണ് ഇതിന് മുമ്പ് സ്വർണവില 90,000-ല്‍ താഴെ രേഖപ്പെടുത്തിയത്

News18
News18
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില 90,000ല്‍ താഴെയെത്തി. അടുത്ത മാസം ആരംഭത്തോടെ ഒരു ലക്ഷത്തിൽ തൊടുമെന്ന് ഉറപ്പിച്ച സ്വർണവിലയാണ് കുറഞ്ഞത്. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയിരുന്നത്.
ഇന്ന് ഒറ്റയടിക്ക് പവന് 600 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിരുന്നത്. 89,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,280 രൂപയായിട്ടുണ്ട്. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,195 രൂപയാണ്. 9 കാരറ്റിനു വില 4,650 രൂപയും.
കേരളത്തില്‍ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 6,680 രൂപയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ കുറഞ്ഞതാകട്ടെ 7,560 രൂപയും. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. ഒക്ടോബര്‍ 21 നായിരുന്നു സ്വര്‍ണ വില ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന് വില.
advertisement
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| ലക്ഷത്തിലെത്തയില്ല; സ്വർണവില 90,000ത്തിന് താഴെ എത്തി: ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement