advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്ക് അറിയാം

Last Updated:

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 8930 രൂപ നൽകണം

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 8930 രൂപ നൽകണം. കഴിഞ്ഞ ദിവസം 440 രൂപ കുറഞ്ഞാണ് നിരക്ക് 71,440 രൂപയിലെത്തിയത്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ ഘടകങ്ങൾ ഒരുമിച്ച് രാജ്യത്തുടനീളമുള്ള ദൈനംദിന സ്വർണവില നിർണ്ണയിക്കുന്നു.
ഇന്ന് 24 കാരറ്റ് സ്വർണവില 9,742 രൂപയിലെത്തി . 18 കാരറ്റിന് ഒരു ഗ്രാമിന് 7,307 രൂപയും പവന് 58,456 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 119.90 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,300 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.40 ലക്ഷം രൂപ വേണം.
advertisement
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്ക് അറിയാം
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement