advertisement

Kerala Gold Rate| സ്വർണവില ഇന്നും മുന്നോട്ട് തന്നെ; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

കഴിഞ്ഞ മാസം 71,000 നും 72,000നും ഇടയിൽ സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയായിരുന്നു വിപണിയിൽ കണ്ടത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്നും വർധന. പവന് 160 രൂപ ഉയർന്ന് 72,640 രൂപയായി. ഇന്നത്തെ വില പ്രകാരം സ്വർണം വാങ്ങുന്നതിന് 90,800 രൂപയാകും. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9906 രൂപയും പവന് 79,248 രൂപയും വേണ്ടി വരും. 18 കാരറ്റിന് ഒരു ഗ്രാമിന് 7430 രൂപയും പവന് 59,440 രൂപയുമാണ് വില.
ഇന്ന് രാജ്യാന്തര സ്വർണവിലയിൽ നേരിയ ഇടിവുണ്ട്. അതിനാൽ നിലവിലെ സ്പോട്ട് സ്വർണ വില ഔൺസിന് 3,361.91 ഡോളറിലേക്ക് വീണു. രാവിലെ രാജ്യാന്തര വില ഇടിഞ്ഞതോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടു. ഇതും സ്വർണ വില കുതിക്കാനുള്ള കാരണമായി.
കഴിഞ്ഞ മാസം 71,000 നും 72,000നും ഇടയിൽ സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയായിരുന്നു വിപണിയിൽ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമായിരുന്നു ചാഞ്ചാടിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1120 രൂപ വര്‍ധിച്ച് 72000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമോ എന്ന സംശയമാണ് സൃഷ്ടിച്ചിരിക്കുന്നത്.
advertisement
Check out: Latest Gold Price on 5th June
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവില ഇന്നും മുന്നോട്ട് തന്നെ; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement