advertisement

Kerala Gold Rate | ആശ്വാസം; രണ്ടു ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു: ഇന്നത്തെ നിരക്ക് അറിയാം

Last Updated:

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്

News18
News18
എറണാകുളം: ആഭരണപ്രേമികൾക്ക് ആശ്വാസം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,400 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9050 രൂപയായി കുറഞ്ഞു.
ലോക വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.ഒൺസിന്റെ വില 3,329.67 ഡോളറായാണ് വില കൂടിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,339.30 ഡോളറായാണ് വിലകുറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലാണ് സ്വർണവില​യെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി പണം കണ്ടെത്തൽ, 2017 നികുതി ഇളവുകൾ സ്ഥിരമാക്കൽ, 2024ൽ വാഗ്ദാനം ചെയ്ത പുതിയ നികുതി നിരക്കുകൾ എന്നിവ നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ട്രംപ് ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന വിശേഷിപ്പിക്കുന്ന നിയമം കൊണ്ട് വന്നത്. ഇത് ഓഹരി വിപണികളിൽ ഉൾപ്പടെ എന്ത് മാറ്റമുണ്ടാക്കുമെന്ന് നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. വിപണികളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായാൽ അത് സ്വർണവില ഉയരുന്നതിന് കാരണമാകും.
advertisement
ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് ആയിരുന്നു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | ആശ്വാസം; രണ്ടു ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു: ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
പേടിയുണ്ടാക്കി നല്ല മാനസികാവസ്ഥ തകർക്കാൻപാടില്ല; ഒന്നാം ക്ലാസിൽ പരീക്ഷ വേണോ? മന്ത്രി ശിവൻകുട്ടി
  • ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗൗരവമേറിയ പരീക്ഷാ രീതി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു

  • പഠനഭാരം കുറയ്ക്കാനും സന്തോഷകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നീക്കം

  • പരീക്ഷയുടെ ഭയം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി

View All
advertisement