advertisement

Gold Rate: ആശ്വാസം! സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; നിരക്ക് അറിയാം

Last Updated:

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 8980 രൂപ നൽകണം

News18
News18
തിരുവനന്തപുരം: റെക്കോർഡുകൾ തിരുത്തി ഉയർന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ ഇടിവ്. പവന് 1200 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 71,840 രൂപയാണ്. കഴിഞ്ഞ നാല് ദിവസമായി ഉയർന്നുകൊണ്ടിരുന്ന നിരക്കാണ് ഇന്ന് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 150 രൂപ കുറഞ്ഞ് 8980 രൂപയിലെത്തി. ഈ മാസം അഞ്ചിനാണ് സ്വർണവില ആദ്യമായി 73000 കടന്നത്. ഇന്നലെ ഗ്രാമിന് 9,130 രൂപയും പവന് 73,040 രൂപയുമായിരുന്നു വില.
ഔൺസിന് 3,375 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇടിഞ്ഞ് 3,307 ഡോളറിലെത്തി. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 163 രൂപ ഇടിഞ്ഞ് 9,797 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,348 രൂപയും പവന് 58,784 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 118 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,800 രൂപ വരെ ചിലവ് വരും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമായിരിക്കും പണിക്കൂലി. സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ ഇന്ന ഒരു പവൻ സ്വർണം വാങ്ങാൻ 81,250 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
advertisement
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ആശ്വാസം! സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement