Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സംസ്ഥാനത്തെ സ്വർണനിരക്ക്; വില അറിയാം

Last Updated:

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ 9000 രൂപ നൽകണം

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വൻ ഇടിവ്. പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,000 രൂപയാണ്. നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 9000 രൂപയിലെത്തി.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,818 രൂപയും പവന് 78,544 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,364 രൂപയും പവന് 58,912 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 90,000 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
advertisement
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സംസ്ഥാനത്തെ സ്വർണനിരക്ക്; വില അറിയാം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement