Kerala Lottery: തിരുവോണം ബമ്പർ; 25 കോടിയുടെ ഭാഗ്യവാൻ കർണാടകയിൽ
- Published by:ASHLI
- news18-malayalam
Last Updated:
കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് അൽത്താഫ്
ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചെടുത്ത ആ ഭാഗ്യവാൻ എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് അൽത്താഫ്. അതേസമയം ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: ഒന്നാം സമ്മാനം 12 കോടി: പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ
തിരുവനന്തപുരം ഗോർക്കിഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ് ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വയനാട്ടിലെ എസ് ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Oct 10, 2024 11:09 AM IST










