advertisement

Kitex | ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയുമായി കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയില്‍

Last Updated:

ഏകദേശം അൻപതിനായിരം തൊഴിലവസരങ്ങളാണ്  വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഒരുങ്ങുന്നത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയില്‍ തറക്കല്ലിട്ട് കിറ്റെക്സ് ഗ്രൂപ്പ്. കേരളത്തില്‍ നിന്നും തെലങ്കാനയിലേക്ക് ചുവടുമാറ്റുന്ന കമ്പനി കോടികളുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടത്തുന്നത്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ലോകത്തെ മുന്‍ നിരകമ്പനിയായ കിറ്റെക്സ് രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറികൾ അടങ്ങുന്ന മൊത്തം 3 .6 കിലോമീറ്റർ നീളമുള്ള ഫൈബർ-ടു-അപ്പാരൽ നിർമാണ കേന്ദ്രമാണ് നിര്‍മ്മിക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
250 ഏക്കർ വിസ്തൃതിയുള്ള ക്യാംപസിൽ 3 .6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള കെട്ടിടങ്ങള്‍  ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു. വാറങ്കലിലെ കാക്കാത്തിയ ടെക്സ്റ്റൈൽ പാർക്കിൽ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച കിറ്റെക്സിന്റെ ആദ്യഘട്ട ഫാക്ടറി  ഡിസംബറിൽ പൂർണ പ്രവർത്തന സജ്ജമാകും.
advertisement
ഏകദേശം അൻപതിനായിരം തൊഴിലവസരങ്ങളാണ്  വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഒരുങ്ങുന്നത് .ഇതിൽ 80 ശതമാനവും സ്ത്രീകൾക്ക് ലഭ്യമാക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kitex | ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയുമായി കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയില്‍
Next Article
advertisement
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
  • ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദിക്ക് നെതന്യാഹു നന്ദി പറഞ്ഞു

  • പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് മോദിയും നെതന്യാഹുവും ദീർഘനേരം ചർച്ച നടത്തി

  • സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു

View All
advertisement