• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | പവന് 400 രൂപ കുറഞ്ഞു; സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold price | പവന് 400 രൂപ കുറഞ്ഞു; സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഫെബ്രുവരി 4,5 തീയ്യതികളിലാണ് ഇതിനു മുമ്പ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 41,920 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,240 രൂപയായി. ഇന്നലെ 42320 രൂപയായിരുന്നു ഒരു പവന് വില.

    ഫെബ്രുവരി 4,5 തീയ്യതികളിലാണ് ഇതിനു മുമ്പ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില. പവന് 42,880 രൂപയായിരുന്നു വില കുതിച്ചു കയറിയത്. സ്വർണവിലയിൽ സർവകാല റെക്കോർഡും ഭേദിച്ചുള്ള വർധനവായിരുന്നു ഇത്.

    2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

    ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
    ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ഫെബ്രുവരി 3: 42,480
    ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 6: 42120
    ഫെബ്രുവരി 7: 42,200
    ഫെബ്രുവരി 8: 42,200
    ഫെബ്രുവരി 9: 42,320
    ഫെബ്രുവരി 10: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    Published by:Naseeba TC
    First published: