പ്രതിദിന വരുമാനം ആദ്യമായി 10 കോടി കടന്നു; ചരിത്ര നേട്ടവുമായി കെഎസ്ആർടിസി

Last Updated:

മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്.

കെഎസ്ആര്‍ടിസി ബസ്
കെഎസ്ആര്‍ടിസി ബസ്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചു. ഓണാവധി കഴിഞ്ഞുള്ള പ്രവൃത്തിദിനമായ 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്.
മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നത്. 2024 സെപ്റ്റംബർ 14ന് ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വകാല റെക്കോഡ്. 4607 ബസ്സുകള്‍ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുന്‍ റെക്കോഡ് വരുമാനം നേടിയ 2024 ഡിസംബര്‍ 23ന് 4567 ആയിരുന്നു.
advertisement
ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനായതെന്നും കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, വകുപ്പിന്റെ ഇടപെടലും ജീവനക്കാരുടെ അര്‍പ്പണ ബോധവും ഈ വലിയ മുന്നേറ്റത്തിന് നിര്‍ണായകമായെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും,കെഎസ്ആര്‍ടിസിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും പിന്തുണ നല്‍കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ നന്ദിയറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
പ്രതിദിന വരുമാനം ആദ്യമായി 10 കോടി കടന്നു; ചരിത്ര നേട്ടവുമായി കെഎസ്ആർടിസി
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement