LPG Price: ഉജ്ജ്വലമായി! ഗാർഹിക പാചകവാതകത്തിന് വില വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ നല്‍കണം. 500 രൂപയായിരുന്നു നിലവിലെ വില
ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധന ഏപ്രിൽ 8 (ചൊവ്വാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധന ബാധകമാണ്.
14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ നല്‍കണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
Also Read- പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി കൂട്ടി; ഇന്ധനവിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ
advertisement
പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനെ കുറിച്ചും മന്ത്രി വിശദീകരിച്ചു. എക്‌സൈസ് തീരുവയിലെ വര്‍ധനവ് സാധാരണ ഉപഭോക്താക്കളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ ബാരലിന് 60 ഡോളര്‍ കുറവ് വന്നതായും അദ്ദേഹം പറഞ്ഞു. എക്‌സൈസ് തീരുവയില്‍ നിലവിലുണ്ടായ വര്‍ധനവിന്റെ ഭാരം എണ്ണക്കമ്പനികള്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: The Central Government has announced a LPG cylinder price hike in India starting April 8, 2025, disappointing millions of households across India. The LPG rate hike will affect both Ujjwala Yojana beneficiaries and regular users who rely on LPG cylinders for cooking. The hike was announced by Union Petroleum and Natural Gas Minister Hardeep Singh Puri.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2025 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
LPG Price: ഉജ്ജ്വലമായി! ഗാർഹിക പാചകവാതകത്തിന് വില വർധന ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ