സെന്‍സെക്സ് 50,000 കടന്നു: ചരിത്രം നേട്ടവുമായി ഇന്ത്യന്‍ ഓഹരിവിപണി

Last Updated:

നിഫ്റ്റിയിലും നേട്ടമുണ്ടായിട്ടുണ്ട്. ആദ്യമായി 14,700 പോയിന്റ് രേഖപ്പെടുത്തി.

മുംബൈ: ചരിത്രത്തില്‍ ആദ്യമായി 50,000 പോയന്റ് കടന്ന് സെന്‍സെക്സ്. വാഹനം, ഊര്‍ജം, ഐടി ഉൾപ്പെടെ എല്ലാ മേഖലകളിലേയും ഓഹരികൾ കുതിച്ചുയർന്നതോടെയാണ് സെൻസെക്സ് സൂചിക 50,000 എന്ന റെക്കോഡിലെത്തിയത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 335 പോയിന്റുയർന്ന് സെൻസെക്സ് 50,126.73ൽ എത്തുകയായിരുന്നു. നിഫ്റ്റിയിലും നേട്ടമുണ്ടായിട്ടുണ്ട്. ആദ്യമായി 14,700 പോയിന്റ് രേഖപ്പെടുത്തി.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 2666 കമ്പനികളുടെ ഓഹരിയില്‍ 1547 കമ്പനികള്‍ ലാഭത്തിലും 982 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 139 കമ്പനികളുടെ ഓഹരിയില്‍ മാറ്റമില്ല. റിലയൻസിന്റെ എച്ച്സിഎല്ലിന്റെയും ഓഹരികൾക്ക് വൻനേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഗോള ടെക് ഭീമന്മാർ യുഎസ് സ്റ്റോക് മാർക്കറ്റിനും റെക്കോർഡ് ഉയർച്ചയുണ്ടാക്കിയിട്ടുണ്ട്.
സണ്‍ക്ലേ ലിമിറ്റഡ്, ജി.ഡി.എല്‍., ജെ.കെ.ടയേഴ്സ്, ഹാവല്‍സ്, വി-ഗാര്‍ഡ് തുടങ്ങിയവയുടെ ഓഹരികള്‍ ലാഭത്തില്‍ വില്‍പ്പന പുരോഗമിക്കുമ്പോള്‍ ജി.എം.എം., ടാറ്റ മെറ്റ് ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
advertisement
കോവിഡിനു ശേഷം ജനജീവിതം സാധാരണനിലയിലായതാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചതാണ് നേട്ടത്തിനു കാരണമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ.
കോവിഡ് വ്യാപനത്തെ തുടർന്നു നഷ്ടമായ പോയിന്റുകൾ മുഴുവൻ വീണ്ടെടുത്ത സെൻസെക്സ് അതിവേഗത്തിലാണ് അര ലക്ഷം പോയിന്റിനടുത്തേക്ക് എത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നു അനുഭവപ്പെട്ട തകർച്ചയിൽ 2020 മാർച്ച് 24നു സെൻസെക്സ് 25638.90 പോയിന്റ് വരെ ഇടിയുകയുണ്ടായി.
advertisement
ആഗോള വിപണികളിലെ മുന്നേറ്റം,∙ യുഎസ് – ചൈന വ്യാപാരയുദ്ധം അവസാനിക്കുമെന്ന പ്രത്യാശ,  വിപണിയിലേക്ക് അണമുറിയാതെ ഒഴുകുന്ന വിദേശ നിക്ഷേപം, ഇന്ത്യൻ കമ്പനികളിൽനിന്നുള്ള പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രവർത്തന ഫലം., വാക്സീൻ വ്യാപകമായി ഉപയോഗിക്കുന്നതോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ, പണലഭ്യതയുടെ ഉയർന്ന നിലവാരം, ഇന്ത്യ – ചൈന സംഘർഷത്തിൽ പ്രതീക്ഷിക്കുന്ന അയവ്, വാഹനങ്ങൾ ഉൾപ്പെടെ മിക്ക ഉൽപന്നങ്ങളുടെയും മെച്ചപ്പെടുന്ന വിൽപന, സ്വർണത്തിലേക്ക് ഒഴുകിയ പണത്തിന്റെ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കു തിരിച്ചെത്താനുള്ള സാധ്യത,  യുഎസ് ഡോളറിന് അനുഭവപ്പെടുന്ന ദൗർബല്യം,  യുഎസിലെ ഭരണമാറ്റം തുടങ്ങി നിരവധി കാരണങ്ങളാണ് ഓഹരി വിപണിയിലെ ഉണർവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
സെന്‍സെക്സ് 50,000 കടന്നു: ചരിത്രം നേട്ടവുമായി ഇന്ത്യന്‍ ഓഹരിവിപണി
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement