ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം പേർ; ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും

Last Updated:

ഒരു വർഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകള്‍ ഒരു വർഷത്തിനിടെ ലുലു മാള്‍ പിന്നിട്ടു. ഒരു വർഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി.
ആകെ 20 ലക്ഷം വാഹനങ്ങള്‍ മാളില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ തുറന്നു. കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്.
പതിനായിരത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചുവെന്നും അധികൃതർ പറയുന്നു.  തലസ്ഥാനത്ത് ആദ്യ മിഡ്നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ എന്നിങ്ങനെ നേട്ടങ്ങളും സ്വന്തമാക്കി.
advertisement
ലുലു മാളിന്റെ ഒന്നാം വാര്‍ഷികവും, ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷങ്ങളോടുമനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെ നീളുന്ന ഷോപ്പ് ആന്‍ഡ് വിന്‍ ഉള്‍പ്പെടെ നിരവധി സമ്മാനപദ്ധതികളാണ് ഒരുക്കിയിരിയ്ക്കുന്നതെന്നും അധികൃതർ അറിയിച്ചു.  ബംപര്‍ സമ്മാനമായ മഹീന്ദ്ര എക്സ് യു വി 700 കാറിന് പുറമെ സ്കൂട്ടര്‍, സ്വര്‍ണ്ണനാണയങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ള സമ്മാനങ്ങളുമുണ്ട്.
advertisement
മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും ആകര്‍ഷകമായ സമ്മാനങ്ങളും ലഭിയ്ക്കും. ഡിസംബര്‍ 16 മുതല്‍ 18വരെ മിഡ്നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ഉപഭോക്കാക്കള്‍ക്ക് അന്‍പത് ശതമാനം ഇളവുകളോടെ മാള്‍ പുലര്‍ച്ചെ 2 മണിവരെ തുറന്ന് പ്രവര്‍ത്തിയ്ക്കും.
advertisement
ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31 വരെ മാളില്‍ സുംബ നൈറ്റ്, സാന്‍റ ഡാന്‍സ് ഉള്‍പ്പെടെ വിവിധ കലാപരിപാടികളും, സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 19ന് ലുലു റീട്ടെയ്ല്‍ അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. വൈകിട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിയ്ക്കുന്ന സംഗീത നിശയും അരങ്ങേറും.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം പേർ; ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും
Next Article
advertisement
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • മലപ്പുറം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

View All
advertisement