Network18 Q2 വരുമാനത്തിൽ 20 ശതമാനം വർധന; സ്പോർട്സ്, ഡിജിറ്റൽ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തും
- Published by:Naseeba TC
- news18-malayalam
Last Updated:
ഏകീകൃത പ്രവർത്തന വരുമാനം 1,549 കോടി രൂപയായിരുന്നു. ഇത് 20 ശതമാനം ഉയർന്ന് ഈ വർഷം 1,866 കോടി രൂപയായി
നെറ്റ് വർക്ക് 18 ആന്റ് ഇൻവെസ്റ്റ്മെന്റ് വരുമാനത്തിൽ 20 ശതമാനം വർധനവ്. കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഏകീകൃത പ്രവർത്തന വരുമാനം 1,549 കോടി രൂപയായിരുന്നു. ഇത് 20 ശതമാനം ഉയർന്ന് ഈ വർഷം 1,866 കോടി രൂപയായി.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ അറ്റനഷ്ടം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 36.49 കോടിയിൽ നിന്ന് ഈ വർഷം 60.99 കോടി രൂപയായി വർധിച്ചു. ഏകീകൃത പ്രവർത്തന EBITDA മുൻവർഷത്തെ ഇതേ പാദത്തിലെ പോസിറ്റീവ് 32 കോടി രൂപയിൽ നിന്ന് 218 കോടി രൂപ നെഗറ്റീവ് ആയി.
ക്രിക്കറ്റ് സംപ്രേഷണ അവകാശം ലഭിച്ചതോടെ കായിക രംഗത്ത് Viacom18 ഏറ്റവും വലിയ ശക്തിയായി മാറിയെന്ന് നെറ്റ് വർക്ക് 18 ചെയർമാൻ ആദിൽ സൈനുൽഭായ് പറഞ്ഞു. കഴിഞ്ഞ വർഷം വാർത്താ ബിസിനസ്സിനായിആരംഭിച്ച ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ ശക്തി പ്രാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
പ്രേക്ഷകർക്ക് ഗുണനിലവാരമുള്ള ഉള്ളടക്കം നൽകുന്നത് തുടരുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. വാർത്ത, വിനോദം, കായികം എന്നിവയിലുടനീളം സാന്നിധ്യമുള്ള ഇന്ത്യയുടെ ഒരേയൊരു ശൃംഖല എന്ന നിലയിൽ, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ സേവിക്കുന്നത് തുടരും.
സ്‌പോർട്‌സ്, ഡിജിറ്റൽ എന്നിവയിലെ നിക്ഷേപമാണ് EBITDA ലെ ഇടിവിന് കാരണമെന്ന് നെറ്റ്‌വർക്ക് 18 പറഞ്ഞു. ഈ പാദത്തിൽ, വർഷങ്ങളോളം വരുമാനത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമാകുന്ന നിരവധി പദ്ധതികൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
ബിസിസിഐയുടെ അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളുടെ സംപ്രേഷണ അവകാശം Viacom18 നേടിയിരുന്നു. അടുത്ത അഞ്ച് വർഷത്തേക്ക് 5,963 കോടി രൂപയ്ക്കാണ് Viacom18 അവകാശം സ്വന്തമാക്കിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 25, 2023 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Network18 Q2 വരുമാനത്തിൽ 20 ശതമാനം വർധന; സ്പോർട്സ്, ഡിജിറ്റൽ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തും