Noel Tata: രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു

Last Updated:

വാച്ച് നിർമാതാക്കളായ ടൈറ്റൻ്റെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനാണ്. ടാറ്റ ഗ്രൂപ്പിൻ്റെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിൻ്റെ (സുഡിയോയുടെയും വെസ്റ്റ് സൈഡിന്റെയും ഉടമ) NBFC സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷന്റെയും ചെയർമാനുമാണ്. വോൾട്ടാസിന്റെ ബോർഡിലും നോയൽ അംഗമാണ്.

ന്യൂഡല്‍ഹി: അർധ സഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയാകും. നോയലിനെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു. ബോർഡ് യോഗം ഐക്യകണ്ഠേനയാണ് നോയലിനെ തിരഞ്ഞെടുത്തത്. 67 കാരനായ നോയലിന് ടാറ്റ ഗ്രൂപ്പുമായി വർഷങ്ങളായി ബന്ധമുണ്ട്. നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്നുള്ള മകനാണ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ബോർഡിൽ അദ്ദേഹം ഇതിനകം ഒരു ട്രസ്റ്റിയാണ്.
നിലവിൽ വാച്ച് നിർമാതാക്കളായ ടൈറ്റൻ്റെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനാണ്. ടാറ്റ ഗ്രൂപ്പിൻ്റെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിൻ്റെ (സുഡിയോയുടെയും വെസ്റ്റ് സൈഡിന്റെയും ഉടമ) NBFC സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷന്റെയും ചെയർമാനുമാണ്. വോൾട്ടാസിന്റെ ബോർഡിലും നോയൽ അംഗമാണ്.
തൻ്റെ കരിയർ ആരംഭിച്ച ടാറ്റ ഇൻ്റർനാഷണലിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. 2010-11ൽ ഈ നിയമനത്തിനുശേഷമാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പിൻ്റെ തലവനാകാൻ നോയൽ ശ്രമിക്കുന്നതെന്ന ഊഹാപോഹങ്ങൾ ആരംഭിച്ചത്. വിദേശത്ത് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കുമായുള്ള ടാറ്റ ഗ്രൂപ്പിൻ്റെ വിഭാഗമാണ് ടാറ്റ ഇൻ്റർനാഷണൽ.
advertisement
നോയൽ ടാറ്റ യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ഫ്രാൻസിലെ INSEAD-ൽ നിന്ന് ഇൻ്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാം (ഐഇപി) പൂർത്തിയാക്കി. നോയൽ നേരത്തെ യുകെയിലെ നെസ്‌ലെയിൽ പ്രവർത്തിച്ചിരുന്നു.
ഐറിഷ് പൗരനായ നോയൽ വിവാഹം കഴിച്ചത് ടാറ്റ സൺസിലെ ഏറ്റവും വലിയ ഏക ഓഹരി ഉടമയായിരുന്ന പല്ലോൻജി മിസ്‌ത്രിയുടെ മകൾ ആലു മിസ്‌ത്രിയെയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട് - ലിയ, മായ, നെവിൽ.
Summary: Noel Tata has been appointed as the chairman of Tata Trusts. The board of Tata Trusts on Friday unanimously elected him as its chairman. The 67-year-old Noel Tata is the half-brother of Ratan Tata and has been involved with the Tata group, including Tata Trusts for many years.
മലയാളം വാർത്തകൾ/ വാർത്ത/Money/
Noel Tata: രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement