Onam Bumper| റെക്കോർഡുകൾ ഭേദിച്ച് ഓണം ബമ്പർ; 370 കോടിയിലേറെ രൂപയുടെ ടിക്കറ്റ് വിൽപ്പന

Last Updated:

കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്

തിരുവവന്തപുരം: 25 കോടി രൂപയുടെ 74 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഓണം ബമ്പർ. രണ്ടുമണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കേ വിൽപന ഇപ്പോഴും തകൃതിയായി തുടരുകയാണ്. കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75 ലക്ഷമെങ്കിലും ആകുമെന്നാണ് പ്രതീക്ഷ.
ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്‌ മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
Also Read-  25 കോടി ആര്‍ക്കായിരിക്കും? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്
ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വില്പന വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
advertisement
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 20 കോടി രൂപ ഓരോ കൊടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ 10 കോടി രൂപ 50 ലക്ഷം വീതം 20 ടിക്കറ്റുകൾക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 ടിക്കറ്റ്കൾക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കുമാണ് ലഭിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Money/
Onam Bumper| റെക്കോർഡുകൾ ഭേദിച്ച് ഓണം ബമ്പർ; 370 കോടിയിലേറെ രൂപയുടെ ടിക്കറ്റ് വിൽപ്പന
Next Article
advertisement
Love Horoscope December 5 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ആസ്വദിക്കും ; മാനസിക സംഘർഷങ്ങൾ കുറയ്ക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ആസ്വദിക്കും ; മാനസിക സംഘർഷങ്ങൾ കുറയ്ക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • ഇടവം രാശിക്കാർ പ്രിയപ്പെട്ടവരുമായി മാനസിക സംഘർഷങ്ങൾ കുറയ്ക്കുക

  • കുംഭം രാശിക്കാർക്ക് പ്രണയം ശക്തിപ്പെടുത്താനും അവസരം ലഭിക്കും

  • മീനം രാശിക്കാർക്ക് സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കാം

View All
advertisement