Fuel price | ഇന്ധനവിലയിൽ കുറവുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം
- Published by:Vishnupriya S
- news18-malayalam
Last Updated:
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കഴിഞ്ഞ ദിവസം കുറച്ചത്
ന്യൂഡൽഹി: രാജ്യത്ത് നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ഇന്ധനവില കുറച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കഴിഞ്ഞ ദിവസം കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്ത് 22 മാസമായി ഇന്ധനവില പുതുക്കിയിരുന്നില്ല.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവില ക്രമാതീതമായി ഉയരുകയും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില റെക്കോഡിട്ട് കുതിക്കുകയും ചെയ്തതോടെ വിലക്കയറ്റം നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഇടപെട്ട് ദൈനംദിന വിലപരിഷ്‌കരണം നിര്‍ത്തുകയായിരുന്നു. അക്കാലത്ത് പെട്രോളും ഡീസലും വിലകുറച്ചു വിറ്റതുവഴി കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്തിയശേഷം വില കുറയ്ക്കുമെന്ന് നേരത്തേ കേന്ദ്ര എണ്ണ മന്ത്രാലയം പറഞ്ഞിരുന്നു.
ഇന്നത്തെ നിരക്കുകൾ:
- ന്യൂഡൽഹി: പെട്രോൾ – 94.72 രൂപ
- മുംബൈ: പെട്രോൾ – 104.21 രൂപ
- കൊൽക്കത്ത: പെട്രോൾ – 103.94 രൂപ
- തിരുവനന്തപുരം: പെട്രോൾ – 107.35 രൂപ
advertisement
ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക്, രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 16, 2024 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | ഇന്ധനവിലയിൽ കുറവുണ്ടോ? ഏറ്റവും പുതിയ നിരക്കുകൾ എങ്ങനെയെന്ന് നോക്കാം


