Petrol-Diesel Price | ഇന്ത്യൻ റിഫൈനറികൾ നേടിയത് 700 കോടിയുടെ വിദേശനാണ്യം; ഇന്നത്തെ ഇന്ധന നിരക്കുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ആഗോളതലത്തിൽ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്ന മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ
ന്യൂഡൽഹി: കഴിഞ്ഞ 14 മാസത്തിനുള്ളിൽ ഇന്ത്യൻ റിഫൈനറികൾക്ക് ലാഭമായി ലഭിച്ചത് 700 കോടി മൂല്യമുള്ള വിദേശനാണ്യം. റഷ്യൻ ക്രൂഡ് ഓയിൽ വിലക്കിഴിവിൽ വാങ്ങാൻ തുടങ്ങിയതോടെയാണ് ഇത്രയും വിദേശനാണ്യം നേടാൻ ഇന്ത്യൻ റിഫൈനറികളെ സഹായിച്ചത്. ആഗോളതലത്തിൽ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്ന മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ.
ഇന്ധന ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതോടെ മറ്റു രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വെട്ടിക്കുറച്ചു. ഈ സമയത്താണ് ഇന്ത്യ റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങാൻ തുടങ്ങിയത്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്നത് റഷ്യയാണ്.
അതേസമയം നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ് വില. എന്നാൽ ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.
advertisement
സംസ്ഥാനത്തും ഇന്ന് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് 109.73 രൂപ (പെട്രോള്‍), 98.53 രൂപ (ഡീസല്‍) എന്നിങ്ങനെയാണ് ജൂലൈ അഞ്ചിലെ ഇന്ധന നിരക്കുകള്‍. എറാണകുളം- 107.61 രൂപ, 96.54 എന്നിങ്ങനെയാണ് പെട്രോള്‍ ഡീസല്‍ നിരക്ക്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 07, 2023 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol-Diesel Price | ഇന്ത്യൻ റിഫൈനറികൾ നേടിയത് 700 കോടിയുടെ വിദേശനാണ്യം; ഇന്നത്തെ ഇന്ധന നിരക്കുകൾ