HOME » NEWS » Money » PETROL DIESEL PRICES REMAINED UNCHANGED FOR SEVENTH CONSECUTIVE DAY IN A ROW

Petrol Diesel Price| ഏഴാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; വണ്ടിയുമായി പുറത്തിറങ്ങുന്നതിന് മുൻപ് ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരത്ത് പെട്രോളിന് 92.09 രൂപയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 86.57 രൂപയും

News18 Malayalam | news18-malayalam
Updated: April 6, 2021, 11:36 AM IST
Petrol Diesel Price| ഏഴാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; വണ്ടിയുമായി പുറത്തിറങ്ങുന്നതിന് മുൻപ് ഇന്നത്തെ നിരക്കുകൾ അറിയാം
petrol diesal price
  • Share this:
ന്യൂഡൽഹി: ഏഴാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. മാർച്ച് മാസം മൂന്നു ദിവസങ്ങളിലാണ് എണ്ണ കമ്പനികൾ വില കുറച്ചത്. പെട്രോളിന് ലിറ്ററിന് 61 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. ഏകദേശം ഒരു വർഷത്തിന് ശേഷം മാർച്ച് 24നാണ് ഇന്ധനവിലയിൽ കുറവുണ്ടായത്. അതിന് മുൻപ് 2020 മാർച്ച് 16നായിരുന്നു അവസാനമായി ഇന്ധന വില കുറച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പെട്രോളിന് ലിറ്ററിന് 21.58 രൂപയും ഡീസലിന് 19.18 രൂപയുമാണ് വർധിച്ചത്.

ഡല്‍ഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. വില്‍പന നികുതി, വാറ്റ് ഇനങ്ങളിലായി സംസ്ഥാന സർക്കാരിന് 19.55 രൂപയും ലഭിക്കുന്നു. ഡീസലിന്റെ കാര്യത്തിൽ 31.98 രൂപ കേന്ദ്ര എക്സൈസ് നികുതിയും 10.99 രൂപ വില്‍പന നികുതി,വാറ്റ് ഇനങ്ങളിലായി ഈടാക്കുന്നു. ഇതു കൂടാതെ ഡീലർ കമ്മീഷനായി ഒരു ലിറ്റർ പെട്രോളിന് 2.6 രൂപയും ഒരു ലിറ്റർ ഡ‍ീസലിന് 2 രൂപയും ഈടാക്കുന്നു. രാജ്യാന്തര വിപണിയിലെ എണ്ണവിലയും വിദേശന വിനിമയ നിരക്കും കണക്കാക്കി എല്ലാ ദിവസവും രാവിലെ ആറുമണിക്കാണ് ചില്ലറ വില്‍പന വില നിശ്ചയിക്കുന്നത്.

Also Read- Gold Price Today | സ്വർണ്ണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ

ആലപ്പുഴ- 91.11/ 85.66
എറണാകുളം- 90.83/ 85.39
ഇടുക്കി- 92.16/ 85.70
കണ്ണൂർ- 91.03/ 85.76
കാസർകോട്-91.92/ 86.44
കൊല്ലം-91.63/ 86.14
കോട്ടയം-90.90/ 85.45
കോഴിക്കോട്- 91.33 /85.89
മലപ്പുറം- 91.23 / 85.79
പാലക്കാട്- 91.55/ 86.06
പത്തനംതിട്ട- 91.59/ 86.10
തൃശൂർ- 91.40/ 85.92
തിരുവനന്തപുരം- 92.09/ 86.57
വയനാട്- 91.97/ 86.43

റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ബ്രെന്റ് ക്രൂഡ് വില 83 സെന്റ് വർധിച്ച് ബാരലിന് 62.98 ഡോളറിലെത്തി. തിങ്കളാഴ്ച ബാരലിന് 4.2 ശതമാനം വില കുറഞ്ഞിരുന്നു. യുഎസ് വെസ്റ്റ് ടെക്ലാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന് 80 സെന്റ് വർധിച്ച് ബാരലിന് 59.45 ഡോളറായി. തിങ്കളാഴ്ച ബാരലിന് 4.6 ശതമാനം വില കുറഞ്ഞിരുന്നു.

English Summary: Prices of Petrol and Diesel were unchanged today. The price of petrol and diesel has been the same for a week now after falling across major cities on March 30. apital Delhi was quoting a petrol price of Rs 90.56 per litre, diesel in the city was priced at Rs 80.87 per litre. Fuel prices remain the highest in Mumbai at Rs 96.98 per litre for Petrol. Bharat Petroleum Corporation Ltd (BPCL), Indian Oil Corporation Ltd (IOCL) and Hindustan Petroleum Corporation Ltd (HPCL) revise the fuel prices on a daily basis in line with benchmark international price and foreign exchange rates.
Published by: Rajesh V
First published: April 6, 2021, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories