രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ന് പെട്രോൾ ഡീസൽ നിരക്കിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ക്രൂഡ് ഓയിൽ വില കുറച്ചുകാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.15 ശതമാനം ഉയർന്ന് 85.12 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ വർധനവുണ്ടായിട്ടും പല നഗരങ്ങളിലും ഇന്ന് പെട്രോൾ, ഡീസൽ വില സ്ഥിരതയിലാണ്. എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ത്യയിലെ പെട്രോൾ ഡീസൽ വില സർക്കാർ എണ്ണ കമ്പനികൾ പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിക്കുന്നത്.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ 89.62 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 108.41 രൂപയും, ഡീസലിന് 97.32 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.02 രൂപയും, ഒരു ലിറ്റർ ഡീസലിന് 98.80 രൂപയുമാണ് വില നിലവാരം. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.15 രൂപയും, ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് ഇന്നത്തെ വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.