പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക പിഎം കിസാന്‍ പോര്‍ട്ടലിലെ ഫാര്‍മേഴ്സ് കോര്‍ണര്‍ വഴി ഗുണഭോക്തൃ നില പരിശോധിക്കാനും കഴിയും.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസാന്‍ (PM Kisan) പദ്ധതിയുടെ പതിനൊന്നാം ഗഡു (11th installment) കേന്ദ്രസര്‍ക്കാര്‍ വരും ആഴ്ചകളില്‍ വിതരണം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ സ്‌കീമിന് കീഴിലുള്ള ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഗഡു തുകയായ 2,000 രൂപ ഉടൻ ലഭിച്ചേക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുണഭോക്താക്കളായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യപ്പെടും. പിഎം കിസാന്‍ സ്‌കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. 2000 രൂപ വീതം നാല് മാസം കൂടുമ്പോൾ മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ (Modi government) ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് പിഎം കിസാന്‍ പദ്ധതി. സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി 2018 ഡിസംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തു. പിഎം കിസാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് കേന്ദ്രം ഇതുവരെ 1.57 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്. പിഎം-കിസാന്‍ പദ്ധതിക്ക് കീഴിലുള്ള പത്താം ഗഡു സര്‍ക്കാര്‍ ഇതിനകം നൽകിയിരുന്നു.
പദ്ധതിയുടെ ഭാഗമായ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കര്‍ഷകർക്ക് ആനുകൂല്യം അനുവദിക്കുന്നത് എസ്എംഎസ് വഴി അറിയിക്കാന്‍ ബാധ്യസ്ഥരാണ്. പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക പിഎം കിസാന്‍ പോര്‍ട്ടലിലെ ഫാര്‍മേഴ്സ് കോര്‍ണര്‍ വഴി ഗുണഭോക്തൃ നില പരിശോധിക്കാനും കഴിയും.
പിഎം കിസാന്‍ പദ്ധതിയുടെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം:
ഘട്ടം 1: pmkisan.gov.in എന്ന വെബ്സൈറ്റ് തുറക്കുക
ഘട്ടം 2: ഹോം പേജില്‍ ഫാര്‍മേഴ്സ് കോര്‍ണര്‍ എന്ന പ്രത്യേക വിഭാഗം കാണാം.
ഘട്ടം 3: ഫാര്‍മേഴ്സ് കോര്‍ണര്‍ വിഭാഗത്തില്‍ 'ബെനിഫിഷ്യറി സ്റ്റാറ്റസ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 4: പകരം, നിങ്ങള്‍ക്ക് നേരിട്ട് https://pmkisan.gov.in/BeneficiaryStatus.aspx എന്ന ലിങ്കിലേക്ക് പോകാം.
ഘട്ടം 5: പേജ് തുറന്നതിനു ശേഷം ആധാര്‍ നമ്പര്‍, പിഎം കിസാന്‍ അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും നല്‍കുക.
ഘട്ടം 6: വിശദാംശങ്ങള്‍ പൂരിപ്പിച്ച ശേഷം ഗെറ്റ് ഡാറ്റ എന്ന ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ഗുണഭോക്താവിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് കാണാന്‍ കഴിയും.
പിഎം കിസാന്‍: യോഗ്യതാ മാനദണ്ഡം
ഏതൊരു സര്‍ക്കാര്‍ പദ്ധതിക്കും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ഇന്ത്യന്‍ പൗരന്മാരായ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ട്. ഇതുകൂടാതെ, കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.