സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക് 1.45 കോടി രൂപ പിഴയിട്ടു
- Published by:Vishnupriya S
- news18-malayalam
Last Updated:
'വായ്പകളും അഡ്വാൻസുകളും', 'ഉപഭോക്തൃ സംരക്ഷണം' എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തിനാണ് പിഴ ചുമത്തിയതെന്ന് ആർബിഐ വ്യക്തമാക്കി
ആര്‍ബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1.45 കോടി രൂപ പിഴ ചുമത്തി റിസർബ് ബാങ്ക്. 'വായ്പകളും അഡ്വാൻസുകളും', 'ഉപഭോക്തൃ സംരക്ഷണം' എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തിനാണ് പിഴ ചുമത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. ജൂൺ 11 നാണ് ആർബിഐ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സൂപ്പർവൈസറി ഇവാലുവേഷന്‍ (ഐഎസ്ഇ 2022) പരിശോധന ആർബിഐ നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നതായി ആർബിഐ അറിയിച്ചു. തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് ആർബിഐ പിഴ ചുമത്തിയത്.
സർക്കാരിൽ നിന്നും സബ്‌സിഡിയായി തുക ലഭിക്കുമായിരുന്നിട്ടും ഒരു ബിസിനസ്സ് സ്ഥാപനത്തിന് ലോൺ അനുവദിച്ചതായും കൂടാതെ ഉപഭോക്താവിന്റെ അക്കൗണ്ടുകളിൽ അനധികൃത ഇലക്ട്രോണിക് ഇടപാടുകൾ നടന്ന് പരാതി ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ പണം തിരികെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിലും ഒപ്പം 90 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകി പരാതികൾ തീർപ്പാക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടതായി ആർബിഐ കണ്ടെത്തി. ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കുന്ന മറ്റേതെങ്കിലും നടപടികൾക്ക് മുന്നോടിയായാണ് പിഴ ചുമത്തിയതെന്നും ആർബിഐ സൂചിപ്പിച്ചു.
advertisement
സൊണാലി ബാങ്ക് പിഎൽസിക്കും ആർബിഐ പിഴ ചുമത്തിയിരുന്നു. 2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്‌ടിലെ സെക്ഷൻ 15ൻ്റെ ഉപവകുപ്പ് (1) പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതും ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനവും കൂടാതെ സിഐസി (ആർ) നിയമത്തിലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ അംഗത്വവും, 2016 ലെ കെവൈസിയുമായി (KYC) ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാത്തതും സ്വിഫ്റ്റുമായി (SWIFT) ബന്ധപ്പെട്ടുള്ള ആർബിഐ നിർദ്ദേശങ്ങൾ സമയ ബന്ധിതമായി നടപ്പാക്കുന്നതിൽ വന്നിട്ടുള്ള പോരായ്മകളുമാണ് സൊണാലി ബാങ്കിന് പിഴ ചുമത്താനുള്ള കാരണമെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 17, 2024 3:12 PM IST