റിലയന്‍സ്, ഷെല്‍, ഒഎന്‍ജിസി സംയുക്ത സംരഭം രാജ്യത്തെ ആദ്യ ഓഫ്‌ഷോർ ഓയില്‍ ആന്‍ഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷന്‍ പൂർത്തീകരിച്ചു

Last Updated:

ഓയില്‍ ആന്‍ഡ് ഗ്യാസ് ഉല്‍പ്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷന്‍ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്

News18
News18
ഇന്ത്യയുടെ ഊർജ മേഖലയില്‍ പുതിയൊരു നാഴികക്കല്ല്. പന്ന-മുക്ത, തപ്തി (പിഎംടി) സംയുക്ത സംരംഭ പങ്കാളികളായ ഷെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) എന്നിവര്‍ ചേര്‍ന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്ഷോര്‍ ഫെസിലിറ്റീസ് ഡീകമ്മീഷന്‍ ചെയ്യല്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. മധ്യ, തെക്കന്‍ തപ്തി ഫീല്‍ഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷന്‍ ചെയ്തത്.
തപ്തി ഫീല്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പിഎംടി സംയുക്ത സംരംഭമാണ്. സര്‍ക്കാരുമായി പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മാര്‍ച്ചിലാണ് താപ്തി പാടങ്ങളില്‍ നിന്നുള്ള ഉത്പാദനം നിര്‍ത്തിവച്ചത്. ഉയര്‍ന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഡികമ്മീഷന്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഉല്‍പ്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷന്‍ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.
Summary: Reliance Industries, Shell and ONGC said that the companies have safely removed the mid and south Tapti field facilities on the Arabian Sea, thereby successfully completing India's first offshore facilities decommissioning project.
മലയാളം വാർത്തകൾ/ വാർത്ത/Money/
റിലയന്‍സ്, ഷെല്‍, ഒഎന്‍ജിസി സംയുക്ത സംരഭം രാജ്യത്തെ ആദ്യ ഓഫ്‌ഷോർ ഓയില്‍ ആന്‍ഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷന്‍ പൂർത്തീകരിച്ചു
Next Article
advertisement
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement