മാര്‍ച്ച് 31-നുള്ളില്‍ പുതുക്കിയ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം; അല്ലെങ്കില്‍ 200 ശതമാനം വരെ പിഴ
- Published by:Vishnupriya S
- news18-malayalam
Last Updated:
ആരൊക്കെയാണ് ഐടിആര്‍-യു ഫയല്‍ ചെയ്യേണ്ടത്?
2021-22 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ഇന്‍കം ടാക്‌സ് റിട്ടേണ്‍(ഐടിആര്‍-യു) മാര്‍ച്ച് 31-നകം നികുതി ദായകര്‍ സമര്‍പ്പിക്കണം. നേരത്തെ സമര്‍പ്പിച്ച ഇന്‍കം ടാക്ട് റിട്ടേണിലെ പിഴവുകള്‍ തിരുത്തി നല്‍കുന്നതാണ് പുതുക്കിയ ഇന്‍കം ടാക്‌സ് റിട്ടേണ്‍. നേരത്തെ നൽകി റിട്ടേണില്‍ വിവരങ്ങള്‍ വിട്ടുപോകുകയോ പിശക് പറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള അവസരമാണിത്. ബാധകമായ മൂല്യനിര്‍ണയ വര്‍ഷം(assessment year) അവസാനിച്ചുകഴിഞ്ഞാല്‍ ഐടിആറിലെ പിഴവുകള്‍ തിരുത്താനുള്ള അവസരമാണ് ഇതിലൂടെ നികുതി ദായകർക്ക് നൽകുന്നത്. നിങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ പരാജയപ്പെടുകയും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അത് കണ്ടുപിടിക്കുകയും ചെയ്താല്‍ 200 ശതമാനം വരെയാണ് പഴിയീടാക്കുക.
പുതുക്കി റിട്ടേല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി എന്ന് അവസാനിക്കും?
ബാധകമായ മൂല്യനിര്‍ണയ വര്‍ഷം(relevant assessment year) അവസാനിച്ച് 24 മാസങ്ങള്‍ക്കകം പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 2021-20 സാമ്പത്തിക വര്‍ഷത്തിലെ സമയപരിധി നികുതിദായകര്‍ക്ക് നഷ്ടമായെങ്കില്‍ അവര്‍ക്ക് മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാന്‍ സമയമുണ്ട്.
ആരൊക്കെയാണ് ഐടിആര്‍-യു ഫയല്‍ ചെയ്യേണ്ടത്?
ഐടിആര്‍ ഫയല്‍ ചെയ്യുകയോ(യഥാസമയം അല്ലെങ്കില്‍ സമയപരിധി കഴിഞ്ഞോ അല്ലെങ്കില്‍ പുതുക്കിയ റിട്ടേണോ) അല്ലെങ്കില്‍ ബാധകമായ മൂല്യനിര്‍ണയവര്‍ഷത്തില്‍ തന്നെ ഐടിആര്‍ സമര്‍പ്പിക്കാതിരിക്കുകയോ ചെയ്തവര്‍ക്ക് പുതുക്കിയ റിട്ടേണിനൊപ്പം തങ്ങളുടെ റിട്ടേൺ സമര്‍പ്പിക്കാവുന്നതാണ്. അടച്ച നികുതിയുടെ റീഫണ്ട് ലഭിക്കുന്നതിന് ഐടിആര്‍-യു ഉപയോഗിക്കാനാവില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
advertisement
ഒരു ഐടിആര്‍-യു ഫയല്‍ ചെയ്യുന്നതിന് കൂടുതല്‍ നികുതി നല്‌കേണ്ടതുണ്ടോ?
വ്യവസ്ഥകള്‍ അനുസരിച്ച് അധിക നികുതി നല്‍കാതെ ഐടിആര്‍-യു സമര്‍പ്പിക്കാന്‍ കഴിയില്ല. അധിക നികുതി എന്നത് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഒരു വ്യക്തി നല്‍കേണ്ട ആകെയുള്ള നികുതിയുടെയും പലിശയുടെയും 50 ശതമാനത്തിന് തുല്യമായിരിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 22, 2024 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മാര്‍ച്ച് 31-നുള്ളില്‍ പുതുക്കിയ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം; അല്ലെങ്കില്‍ 200 ശതമാനം വരെ പിഴ


