ഓഹരിവിപണിയിൽ വൻ ഇടിവ്; ഇന്ന് വിപണി ഇടിയാൻ കാരണമെന്ത്?
- Published by:Anuraj GR
- news18-malayalam
Last Updated:
മാരുതി സുസുക്കി, എച്ച്‌യുഎൽ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്‌സ്, അൾട്രാടെക് സിമന്റ്, അദാനി എന്റർപ്രൈസസ്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികളിൽ ഇടിവുണ്ടായി
കൊച്ചി: ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനുശേഷം ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 850 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി സൂചിക 17,900 ന് താഴെയെത്തി. മാന്ദ്യത്തെക്കുറിച്ചുള്ള സൂചനയും കമ്പനികളുടെ വളർച്ചയിലുണ്ടായ ഇടിവും രേഖപ്പെടുത്തുന്ന അമേരിക്കൻ റിപ്പോർട്ട് വിപണിയെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപ്പോർട്ട്. വാഹനവുമായി ബന്ധപ്പെട്ട് ഒഹരികളൊഴികെ എന്നാ മേഖലകളിലും ഇടിവുണ്ടായി.
മാരുതി സുസുക്കി, എച്ച്‌യുഎൽ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്‌സ്, അൾട്രാടെക് സിമന്റ്, അദാനി എന്റർപ്രൈസസ്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികളിൽ ഇടിവുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും ഇടിഞ്ഞു.
ദേശീയ ഓഹരി സൂചികയിൽ ഓട്ടോ, മെറ്റൽ സൂചികകൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇവ രണ്ടും യഥാക്രമം 0.09 ശതമാനവും 0.14 ശതമാനവും ഉയർന്നു. എന്നാൽ നിഫ്റ്റിയിലെ പൊതുമേഖലാ ബാങ്ക് സൂചിക 1.15 ശതമാനം ഇടിഞ്ഞു, തുടർന്ന് നിഫ്റ്റി ഫാർമ സൂചികകൾ 0.75 ശതമാനം കുറഞ്ഞു.
advertisement
എന്തുകൊണ്ടാണ് ഇന്ന് വിപണിയിൽ ഇടിവുണ്ടായത്?
യുഎസ്-ട്രേഡഡ് ബോണ്ടുകൾ, നോൺ-ഇന്ത്യൻ-ട്രേഡഡ് ഡെറിവേറ്റീവ് എന്നിവയിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളിൽ ഹ്രസ്വ സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്ന റിപ്പോർട്ട് വന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ ബുധനാഴ്ച ഇടിവുണ്ടായിരുന്നു. ഇതേത്തുടർന്ന് മറ്റ് കമ്പനികളുടെ ഓഹരികളും ഇടിഞ്ഞു.
അദാനി എന്റർപ്രൈസസ് ഓഹരികൾ 2.68 ശതമാനം ഇടിഞ്ഞ് 3350.40 രൂപയായും അദാനി പോർട്ട്സ് 6.24 ശതമാനം ഇടിഞ്ഞ് 713.40 രൂപയായും അദാനി പവർ 4.51 ശതമാനം ഇടിഞ്ഞ് 262.40 രൂപയായും അദാനി ട്രാൻസ്മിഷൻ 4.29 ശതമാനം ഇടിഞ്ഞ് 2638.00 രൂപയിലുമെത്തി. ഗ്യാസ് 3.55 ശതമാനം കുറഞ്ഞ് 3747.65 രൂപയായും അദാനി വിൽമർ 4.41 ശതമാനം ഇടിഞ്ഞ് 547.90 രൂപയായും കുറഞ്ഞു.
advertisement
നിഫ്റ്റി ബാങ്ക് 750 പോയിന്റ് അല്ലെങ്കിൽ 1.8% ഇടിഞ്ഞ് 41,966.35 എന്ന നിലയിലും നിഫ്റ്റി ഐടി 0.61%, ഫാർമ 1.03%, നിഫ്റ്റി റിയൽറ്റി 1.51%, എന്നിങ്ങനെ എല്ലാ മേഖലാ സൂചികകളും ചുവപ്പ് നിറത്തിലാണ് വ്യാപാരം നടക്കുന്നത്.
എഫ് ആൻഡ് ഒ കരാറുകൾ വ്യാഴാഴ്ച അവസാനിക്കുന്നതും വിപണിയിൽ ഇടിവിന് കാരണമാകുന്നുണ്ട്. എന്നാൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ വിപണി അവധിയായതിനാൽ, എഫ് ആൻഡ് ഒ കരാറുകൾ അവസാനിക്കുന്ന ദിവസം ഇന്നായിരിക്കും.
കഴിഞ്ഞ 18 ട്രേഡിംഗ് സെഷനുകളിൽ നിന്ന് നിഫ്റ്റി 17,777 മുതൽ 18,250 വരെയായി തുടരുകയായിരുന്നു. കേന്ദ്ര ബജറ്റ് അടുത്തുവരുന്നതും വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്. കേന്ദ്ര ബജറ്റിനൊപ്പം അമേരിക്കൻ ഫെഡൽറൽ റിസർവ് ഫലവും അടുത്ത ആഴ്ച പുറത്തുവരും. ഈ രണ്ടു സംഭവങ്ങളും വിപണിയിൽ പ്രതിഫലനം ഉണ്ടാക്കുമെന്നതിനാൽ വളരെ കരുതലോടെയാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 25, 2023 1:08 PM IST