കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസൽ വില കൂടും; ബൾക് പർച്ചേസ് ആനുകൂല്യം വേണ്ടെന്ന് എണ്ണ കമ്പനികളോട് കേന്ദ്രം
- Published by:Rajesh V
- news18-malayalam
Last Updated:
കെഎസ്ആർടിസിക്ക് ഒരു ലിറ്റർ ഡീസലിന് 3 രൂപയുടെ കുറവാണുണ്ടായിരുന്നത്
തിരുവനന്തപുരം: എണ്ണ കമ്പനികളിൽ നിന്ന് നൽകിയിരുന്ന ബൾക് പർച്ചേസിന്റെ ആനുകൂല്യം കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇനി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവ്. 6 മാസം മുമ്പ് തന്നെ ഇന്ധന കമ്പനികൾ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു. ഇതോടെ കെഎസ്ആർടിസിക്ക് ഒരു ലിറ്റർ ഡീസലിന് 3 രൂപയുടെ കുറവുണ്ടായിരുന്നതാണ് എണ്ണ കമ്പനികൾ പിൻവലിച്ചത്.
മാസം 1.05 കോടി ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ഇതുവഴി മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതിനാൽ ഇന്ധന കമ്പനികളുടെ നിലപാടിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ പോയെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ബൾക്ക് പർച്ചേസ് ചെയ്യുന്ന ആർക്കും ഇളവ് നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ ഉത്തരവിറക്കുകയും ചെയ്തു.
Also Read- ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലെ പിഴവിനാൽ നഷ്ടപ്പെട്ടതായി പരാതി
advertisement
ഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നാണ്. ലിറ്ററിന് 2.30 രൂപയുടെ കുറവ് ഇവിടെ നിന്ന് ലഭിക്കും. വടക്കൻ ജില്ലകളിലെ ഡിപ്പോകളിൽ ബസുകൾ ഇന്ധനം നിറയ്ക്കുന്നത് മംഗളൂരുവിൽ നിന്നാണ്. ഇവിടെ കേരളത്തേക്കാൾ 7 രൂപയുടെ കുറവുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 16, 2023 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി; ഡീസൽ വില കൂടും; ബൾക് പർച്ചേസ് ആനുകൂല്യം വേണ്ടെന്ന് എണ്ണ കമ്പനികളോട് കേന്ദ്രം


