advertisement

ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സ് 4000 പോയന്റ് ഇടിഞ്ഞു; നിഫ്റ്റി 22,102 നിലവാരത്തിലേക്ക് താഴ്ന്നു

Last Updated:

പ്രതീക്ഷിച്ച നേട്ടം എന്‍ഡിഎക്ക് ലഭിക്കാതായതോടെ ഓഹരി വിപണി തകര്‍ന്നടിഞ്ഞത്

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ പ്രതീക്ഷിച്ച നേട്ടം എന്‍ഡിഎക്ക് ലഭിക്കാതായതോടെ സെന്‍സെക്സില്‍ കനത്ത തകര്‍ച്ച. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു. 11 മണിയോടെ തകര്‍ച്ച 4000 പോയന്റിലേറെയായി. നിഫ്റ്റിയിലെ നഷ്ടമാകട്ടെ 666 പോയന്റില്‍ നിന്ന് 929.80 പോയന്റായി. 22,102 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവാഴ്ചയിലെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടി രൂപയിലേറെ നഷ്ടമായതായാണ് റിപ്പോർട്ട്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളില്‍ 5 ശതമാനത്തിലേറെയാണ് നഷ്ടം. സെക്ടറല്‍ സൂചികകളിലേറെയും തകര്‍ച്ചയിലാണ്. നിഫ്റ്റി ബാങ്ക് സൂചികയില്‍ ആറ് ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി, ഓട്ടോ, റിയാല്‍റ്റി തുടങ്ങിയ സൂചികകളും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക് സൂചിക 10 ശതമാനത്തിലേറെ നഷ്ടത്തിലേക്ക് പതിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് 14.50 ശതമാനത്തിലേറെ തകര്‍ന്ന് 3,114 നിലവാരത്തിലെത്തി. അദാനി പവര്‍, അദാനി പോര്‍ട് ഉള്‍പ്പടെയുള്ള ഓഹരികള്‍ 10 ശതമാനത്തോളം നഷ്ടത്തിലാണ്. സെന്‍സെക്‌സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.
advertisement
Summary: Indian benchmark indices, Nifty 50 and Sensex witnessed a significant decline in today’s trading session as early leads suggested a mixed outcome for the Lok Sabha Election 2024. The markets have retraced all the gains made on Monday. The Sensex witnessed a decline of 4,000 points, while the Nifty dropped by 929.80 around 11 am.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സ് 4000 പോയന്റ് ഇടിഞ്ഞു; നിഫ്റ്റി 22,102 നിലവാരത്തിലേക്ക് താഴ്ന്നു
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement