Silver Lake-Reliance Retail deal: റിലയൻസിൽ 1875 കോടി രൂപയുടെ അധിക നിക്ഷേപവുമായി സിൽവർ ലേക്ക്

Last Updated:

വിദേശ നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി റിലയൻസ് റീട്ടെയിലിന് വൻതോതിലുള്ള നിക്ഷേപം ലഭ്യമാകുന്നുണ്ട്.

സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്കിന്റെ സഹ നിക്ഷേപകർ 1,875 കോടി രൂപ അധികമായി റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. ആഗോള നിക്ഷേപകർക്ക് റിലയൻസിലുള്ള വർദ്ധിച്ച താൽപ്പര്യത്തെ ഇത് അടിവരയിടുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
പുതിയ കരാറോടെ സിൽവർ ലേക്കും റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്‌സ് ലിമിറ്റഡിലെ (ആർ‌ആർ‌വി‌എൽ) സഹ നിക്ഷേപകരും ചേർന്നുള്ള നിക്ഷേപം 2.13 ശതമാനം ഓഹരിക്കു തുല്യമായ 9,375 കോടി രൂപയായി. ഏറ്റവും പുതിയ ഈ നിക്ഷേപം - ഇന്നത്തെ രണ്ടാമത്തേതും മൂന്നാഴ്ചയ്ക്കുള്ളിൽ നാലാമത്തേതുമാണ്. പുതിയ നിക്ഷേപങ്ങളോടെ റിലയൻസ് റീട്ടെയിലിനെ 4.285 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യമുള്ള കമ്പനിയായി മാറി.
advertisement
“എല്ലാ ഇന്ത്യക്കാർക്കും ഗുണകരമായ രീതിയിൽ ഇന്ത്യൻ റീട്ടെയിൽ രൂപാന്തരപ്പെടുത്താനുള്ള ഞങ്ങളുടെ യാത്രയിൽ സിൽവർ ലേക്കും അതിന്റെ സഹ നിക്ഷേപകരും വിലമതിക്കുന്ന പങ്കാളികളാണ്. അവരുടെ ആത്മവിശ്വാസവും പിന്തുണയും ആഗോള സാങ്കേതിക നിക്ഷേപത്തിൽ അവരുടെ നേതൃത്വത്തിന്റെ നേട്ടവും ഇന്ത്യയിലെ റീട്ടെയിൽ വിപ്ലവത്തിനായുള്ള അവരുടെ മൂല്യവത്തായ ബന്ധങ്ങളുടെ ശൃംഖലയിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. സിൽ‌വർ‌ ലേക്ക്‌ അധിക നിക്ഷേപം ഇന്ത്യൻ റീട്ടെയിലിൻറെ വളരെയധികം സാധ്യതകളെയും റിലയൻസ് റീട്ടെയിലിൻറെ കഴിവുകളെയും ശക്തമായി അംഗീകരിക്കുന്നതാണ്. ”- സിൽവർ ലേക്ക് കൊണ്ടുവന്ന മൊത്തം നിക്ഷേപത്തെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു,
advertisement
വിദേശ നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി റിലയൻസ് റീട്ടെയിലിന് വൻതോതിലുള്ള നിക്ഷേപം ലഭ്യമാകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ്സ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് പാർട്ണർമാർ, യുഎസ് കമ്പനിയായ കെകെആർ ആൻഡ് കോ എന്നിവയിൽ നിന്ന് യഥാക്രമം 1.75 ശതമാനത്തിനും 1.28 ശതമാനത്തിനുമായി 13,050 കോടി രൂപ സമാഹരിച്ചു.
0.84 ശതമാനം ഓഹരിക്ക് പകരമായി 3,675 കോടി രൂപ റിലയൻസ് റീട്ടെയിൽ നിക്ഷേപിക്കുമെന്ന് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് സെപ്റ്റംബർ 30 ന് വ്യക്തമാക്കിയിരുന്നു.
advertisement
“ഞങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും സഹ നിക്ഷേപകരെ കൂടുതൽ സമാനതകളില്ലാത്ത ഈ അവസരത്തിലേക്ക് കൊണ്ടുവരുന്നതിലും സന്തുഷ്ടരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന നിക്ഷേപ വേഗത റിലയൻസ് റീട്ടെയിലിന്റെ ശ്രദ്ധേയമായ കാഴ്ചപ്പാടിന്റെയും ബിസിനസ്സ് മാതൃകയുടെയും തെളിവാണ് - മാത്രമല്ല പരിവർത്തനാത്മകമായ ന്യൂ കൊമേഴ്‌സ് സംരംഭത്തിന്റെ അതിശയകരമായ സാധ്യതയെ അടിവരയിടുകയും ചെയ്യുന്നു. ”- നിക്ഷേപത്തെക്കുറിച്ച് അഭിപ്രായപ്പെട്ട സിൽവർ ലേക്കിന്റെ കോ-സിഇഒയും മാനേജിംഗ് പാർട്ണറുമായ എഗോൺ ഡർബൻ പറഞ്ഞു.
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
മലയാളം വാർത്തകൾ/ വാർത്ത/Money/
Silver Lake-Reliance Retail deal: റിലയൻസിൽ 1875 കോടി രൂപയുടെ അധിക നിക്ഷേപവുമായി സിൽവർ ലേക്ക്
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement