advertisement

Stock Market Update | നിഫ്റ്റി പുതിയ ഉയരത്തിൽ; വൻകുതിപ്പ് നടത്തി ടാറ്റാ മോട്ടോഴ്സ് ഓഹരി

Last Updated:

സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്

ഓഹരി വിപണി
ഓഹരി വിപണി
മുംബൈ: ടാറ്റ മോട്ടോഴ്‌സിന്‍റെ മുന്നേറ്റവും അമേരിക്കൻ വിപണിയിലെ കുതിപ്പും ഇന്ത്യൻ ഓഹരിവിപണിയിൽ പ്രതിഫലിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും ദേശീയ ഓഹരി സൂചികയും മികച്ച മുന്നേറ്റം നടത്തി. തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഉയർന്നു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 193.43 പോയിൻ്റ് ഉയർന്ന് 72,279.06 ലെത്തി. നിഫ്റ്റി 51.15 പോയിൻ്റ് ഉയർന്ന് 21,904.95 ലെത്തി.
2023 ഡിസംബർ പാദത്തിൽ അറ്റാദായം ഇരട്ടിയായി 7,100 കോടി രൂപയായി വെള്ളിയാഴ്ച കമ്പനി റിപ്പോർട്ട് ചെയ്തതിന് ശേഷം സെൻസെക്‌സിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരി വില ഏകദേശം 8 ശതമാനം ഉയർന്നു.
സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു. ഏഷ്യൻ വിപണികളിൽ, ടോക്കിയോ ലാഭത്തിലാണ് വ്യാപാരം നടത്തിയത്, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നീ ഓഹരികൾ താഴ്ന്ന നിലയിലാണ്.
advertisement
വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.32 ശതമാനം ഉയർന്ന് ബാരലിന് 77.58 ഡോളറിലെത്തി.
വിദേശ നിക്ഷേപകർ (എഫ്ഐഐ) വെള്ളിയാഴ്ച 70.69 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി, എക്സ്ചേഞ്ച് ഡാറ്റ പ്രകാരം. ബിഎസ്ഇ ബെഞ്ച്മാർക്ക് 440.33 പോയിന്‍റ് അഥവാ 0.61 ശതമാനം ഉയർന്ന് 72,085.63 ൽ എത്തി. നിഫ്റ്റി 156.35 പോയിന്‍റ് അഥവാ 0.72 ശതമാനം ഉയർന്ന് 21,853.80 ലെത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Stock Market Update | നിഫ്റ്റി പുതിയ ഉയരത്തിൽ; വൻകുതിപ്പ് നടത്തി ടാറ്റാ മോട്ടോഴ്സ് ഓഹരി
Next Article
advertisement
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

  • മദ്യക്കുപ്പിയിലെ ക്യുആർ കോഡ്, കടലാസ് കഷണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ നിർണായക തെളിവായി

  • കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അഞ്ച് പൊലീസ് ടീമുകൾ ചേർന്ന് അന്വേഷണം നടത്തി

View All
advertisement