advertisement

ഓഹരി വിപണി തകർന്നടിഞ്ഞു; ഒറ്റ സെഷനിൽ നിക്ഷേപകർക്ക് നഷ്ടമായത് എട്ട് ലക്ഷം കോടി രൂപ

Last Updated:

വൻകിട ഓഹരികളിലെ വിദേശ നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചത് മൂലമുള്ള സമ്മർദമാണ് വിപണിയിൽ പ്രതിഫലിച്ചത്

News18
News18
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വൻ ഇടിവ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ സെൻസെക്സും വലിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 445 പോയിന്‍റ് വർദ്ധിച്ച് 71868 പോയിന്‍റായ സെൻസെക്സ് ക്ലോസിങിൽ 1053 പോയിന്‍റ് ഇടിഞ്ഞ് 70370.55 പോയിന്‍റിൽ എത്തി. നിഫ്റ്റി 333 പോയിന്‍റ് ഇടിഞ്ഞ് 21238.80ൽ ആണ് അവസാനിച്ചത്. ഒറ്റ സെഷനിലെ ട്രേഡിങ്ങിൽ നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയാണ് ഇന്ന് നഷ്ടമായത്.
വൻകിട ഓഹരികളിലെ വിദേശ നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചത് മൂലമുള്ള സമ്മർദമാണ് വിപണിയിൽ പ്രതിഫലിച്ചത്. മിഡിൽഈസ്റ്റ്-ചെങ്കടൽ മേഖലകളിലെ സംഘർഷവും പിരിമുറുക്കവും വിദേശനിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിച്ചു.
രാജ്യത്തെ മുൻനിര ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഇൻസഡ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരി രണ്ടു മുതൽ നാല് ശതമാനം വരെ ഇടിഞ്ഞു. ജനുവരിയിൽ മാത്രം 23000 കോടി രൂപയിലേറെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിവാക്കിയത്.
അതേസമയം സാമ്പത്തികപാദ ഫലത്തിന്‍റെ കരുത്തിൽ ഐസിഐസിഐ ബാങ്ക് നേട്ടമുണ്ടാക്കി. ഓഹരിവില രണ്ട് ശതമാനം വർദ്ധിച്ചു. ഭാരതി എയർടെൽ മൂന്ന് ശതമാനവും വർദ്ധിച്ചു.
advertisement
ഇന്ന് വലിയ തകർച്ച നേരിട്ടത് സീ എന്‍റർടെയ്ൻമെന്‍റിനാണ് സോണിയുമായുള്ള ലയന നടപടികൾ അവസാനിപ്പിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് സീയുടെ ഓഹരി 33 ശതമാനം ഇടിഞ്ഞു. നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്. കൂടാതെ ഒഎൻജിസി, അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവയും നിഫ്റ്റിയിൽ തകർച്ച നേരിട്ടു. സിപ്ല, സൺഫാർമ എന്നീ ഫാർമസ്യൂട്ടിക്കൽസ് ഓഹരികൾ നേട്ടമുണ്ടാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓഹരി വിപണി തകർന്നടിഞ്ഞു; ഒറ്റ സെഷനിൽ നിക്ഷേപകർക്ക് നഷ്ടമായത് എട്ട് ലക്ഷം കോടി രൂപ
Next Article
advertisement
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

  • മദ്യക്കുപ്പിയിലെ ക്യുആർ കോഡ്, കടലാസ് കഷണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ നിർണായക തെളിവായി

  • കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അഞ്ച് പൊലീസ് ടീമുകൾ ചേർന്ന് അന്വേഷണം നടത്തി

View All
advertisement