• HOME
  • »
  • NEWS
  • »
  • money
  • »
  • Apps | ആയുറിഥം മുതൽ കൃഷിഫൈ വരെ; ഇന്ത്യയുടെ സ്വന്തം ആപ്പുകളും ഉപയോഗവും

Apps | ആയുറിഥം മുതൽ കൃഷിഫൈ വരെ; ഇന്ത്യയുടെ സ്വന്തം ആപ്പുകളും ഉപയോഗവും

ഇന്ത്യയിൽ ഡെവലപ് ചെയ്ത 10 ആപ്പുകള്‍

  • Share this:
    ഗൂഗിൾ പ്ലേ സ്റ്റോർ 10 വർഷം പൂർത്തിയാക്കുമ്പോൾ, ഒരു പ്രമുഖ ആപ്പ് ഉപഭോഗ രാജ്യം എന്ന നിലയിൽ നിന്ന് വളർന്നുവരുന്ന ആപ്പ് ഡെവലപ്‌മെന്റ് ഹബ്ബായി ഇന്ത്യ മാറുകയാണെന്ന് ഗൂഗിൾ ഇന്ത്യ ഒരു ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഇന്ത്യ ലോകത്തിന്റെ ഇന്നൊവേഷൻ ഹബ്ബായി മാറുകയാണെന്ന് ഗൂഗിൾ വ്യക്തമാക്കി. ഭാവിയിൽ ഏറ്റവും കൂടുതൽ ഡെവലപ്പർമാരുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് വ്യവസായ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

    ഇന്ത്യയിൽ ആപ്ലിക്കേഷനുകളിൽ ഗെയിമുകള്‍, വിനോദം എന്നീ മേഖലകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാൽ ഇ-കൊമേഴ്‌സ്, ഫുഡ്, ടെക്, യുപിഐ പോലുള്ള യൂട്ടിലിറ്റി വിഭാഗങ്ങളും വിദ്യാഭ്യാസം, ആരോഗ്യം, ഭാഷാ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആപ്പുകളും ആളുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഇന്ത്യയിൽ ഡെവലപ് ചെയ്ത 10 ആപ്പുകള്‍ ഏതെല്ലാമെന്ന് നോക്കാം.

    1. ആയുറിഥം (AyuRythm)

    ഭക്ഷണം, വ്യായാമം, യോഗ, ധ്യാനം എന്നിവയുമായി ബന്ധപ്പെട്ട ജീവിതശൈലികൾ ശുപാർശ ചെയ്യുന്ന വ്യക്തിഗത ആരോഗ്യ ആപ്പാണ്ആയുറിഥം. 2020 ഓഗസ്റ്റിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയത്.

    Also Read- യൂട്യൂബ് ചാനല്‍ തുടങ്ങാൻ ആലോചനയുണ്ടോ? ഈ സാങ്കേതിക വശങ്ങൾ അറിയാമോ?

    2. ഇവോള്‍വ് (Evolve)

    എല്‍ജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹെൽത്ത്-ടെക് സ്റ്റാര്‍ട്ടപ്പാണ് ഇവോള്‍വ്. 2020 ജൂലൈയിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തത്. എല്‍ജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ആവശ്യമായ മാനിസകാരോഗ്യ ഇടപെടലുകള്‍ വരെ ഉള്‍ക്കൊള്ളുന്ന ആപ്പാണ് ഇവോള്‍വ്.

    3. എക്‌സ്പ്ലര്‍ഗര്‍ (Explurger)

    2020 ഓഗസ്റ്റിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തത്. ഒരു ട്രാവല്‍ സോഷ്യല്‍ മീഡിയ ആപ്പാണ് എക്‌സ്പ്ലര്‍ഗര്‍. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാനും ചാറ്റ് ചെയ്യാനും മറ്റ് ട്രാവലര്‍മാരുമായി ബന്ധപ്പെടാനും ആപ്പ് അനുവദിക്കുന്നു. യാത്രാവിവരണങ്ങള്‍ തയ്യാറാക്കാനും ആപ്പ് ഉപയോഗപ്രദമാണ്.

    4. ഗ്രാറ്റിറ്റ്യൂഡ് (Gratitude)

    2018 മാര്‍ച്ചിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയത്. ആളുകളെ പോസിറ്റിവായി ചിന്തിക്കാനായി സഹായിക്കുന്ന ഒരു ആപ്പാണ് ഗ്രാറ്റിറ്റ്യൂഡ്. ആപ്പ് സ്ഥാപകന്‍ പ്രതേഷ് സങ്കേതയുടെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടം രേഖപ്പെടുത്തുന്നഒരു ജേണലാണിത്.
    Also Read- സ്‌ക്രാച്ചും ബേണും ബെൻഡ് ടെസ്റ്റും അതിജീവിച്ചു; ഡ്യൂറബിലിറ്റി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ​ഗൂ​ഗിൾ പിക്സൽ 6 എ?

    5. ഐമംസ് (iMumz)

    പുതിയ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ഒരു ആപ്പാണ് ഐമംസ്, ധ്യാനം, യോഗ, ബേബി ബോണ്ടിംഗ് വ്യായാമങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ആരോഗ്യകരമായ ജീവിതശൈലി ക്രമീകരിക്കാന്‍ മാതാപിതാക്കളെ സഹായിക്കുകയാണ് ഐമംസിന്റെ ലക്ഷ്യം. 2019 ഏപ്രിലിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തത്.

    6. കിഡ്എക്‌സ് (kidEx)

    2020 ജൂലെയിലാണ് ആപ്പ് ലിസ്റ്റ് ചെയ്തത്. ഡാറ്റാ അധിഷ്ഠിത സമീപനത്തിലൂടെ കുട്ടികളുടെ സമഗ്രമായ വികസനം പ്രാപ്തമാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠന പ്ലാറ്റ്‌ഫോമാണ് കിഡ്എക്‌സ്. പാഠ്യേതരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വയം പഠന പരിപാടികളും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

    7. കൃഷിഫൈ (krishify)

    ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, വാണിജ്യ പ്ലാറ്റ്‌ഫോമാണ് കൃഷിഫൈ. സാമ്പത്തിക നേട്ടത്തിനായുള്ള അവസങ്ങള്‍ വര്‍ധിപ്പിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നത്. 2019 മാര്‍ച്ചിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് കര്‍ഷകരുമായി ബന്ധപ്പെടാനും കാര്‍ഷിക വെല്ലുവിളികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനും വിദഗ്ധ ഉപദേശം തേടാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ആപ്പ് അനുവദിക്കുന്നു.

    8. കുകു എഫ്എം (kuku FM)

    ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ കണ്ടന്റ് വാഗ്ദാനം ചെയ്യുന്ന ആപ്പാണ് കുകു എഫ്എം. 2018 ജൂണിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തത്.

    9. സ്പ്ലൂട്ട് (Sploot)

    വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് പരസ്പരം ബന്ധപ്പെടാനും വിദഗ്ധ സഹായം തേടാനും ലക്ഷ്യമിട്ടുള്ള ആപ്പാണ് സ്പ്ലൂട്ട്. അവരുടെ എല്ലാ സംശയങ്ങള്‍ക്കും തത്സമയം ഉതിലൂടെ ഉത്തരം ലഭിക്കും. 2021 ഡിസംബറിലാണ് ആപ്പ് ലിസ്റ്റ് ചെയ്തത്.

    10. സ്റ്റാമുറൈ (Stamurai)

    2017 നവംബറിലാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള 155ലധികം രാജ്യങ്ങളിലെ ആളുകള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന സ്പീച്ച് തെറാപ്പി വാഗ്ദാനം ചെയ്യുന്ന ആപ്പാണ് സ്റ്റാമുറൈ.
    Published by:Naseeba TC
    First published: