• HOME
  • »
  • NEWS
  • »
  • money
  • »
  • Indian PC Market | 2021ൽ 44.5% വളർച്ചയുമായി ഇന്ത്യയിലെ പേഴ്‌സണൽ കമ്പ്യൂട്ടർ വിപണി; മുൻപന്തിയിൽ HP;തൊട്ടുപിന്നിൽ Dell

Indian PC Market | 2021ൽ 44.5% വളർച്ചയുമായി ഇന്ത്യയിലെ പേഴ്‌സണൽ കമ്പ്യൂട്ടർ വിപണി; മുൻപന്തിയിൽ HP;തൊട്ടുപിന്നിൽ Dell

നോട്ട്ബുക്ക് കമ്പ്യൂട്ടറുകൾ ആണ് കൂടുതലായും വിറ്റഴിക്കപ്പെട്ടത്

  • Share this:
    ഇന്ത്യയിലെ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ വിപണി (Indian PC market) 2021ൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര ഡാറ്റ കൗൺസിൽ (International Data Council - IDC) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ എച്ച്പി (HP) 31.5 ശതമാനം വിപണി വിഹിതത്തോടെ പിസി വിപണിയിൽ മുന്നിലെത്തി. കോവിഡ് വ്യാപന സമയത്ത് ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചത് പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ വിൽപ്പനയിലെ ഉയർച്ചയ്ക്ക് കാരണമായി.

    നോട്ട്ബുക്ക് കമ്പ്യൂട്ടറുകൾ (Notebook Computers) ആണ് കൂടുതലായും വിറ്റഴിക്കപ്പെട്ടത്. എന്നാൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ വിൽപ്പന (Desktop Computers) 2020നെ അപേക്ഷിച്ച് 30 ശതമാനം വളർന്നുവെന്നും ഐഡിസി റിപ്പോർട്ട് പറയുന്നു. നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുടെ കയറ്റുമതി 11.6 ദശലക്ഷം യൂണിറ്റ് വരെ എത്തി. 2021 സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ 40 ലക്ഷം പിസികളാണ് ആകെ കയറ്റിയയയ്ക്കപ്പെട്ടത്.
    Also Read-BSNL | ഉപയോക്താക്കള്‍ക്ക് VIP നമ്പര്‍ വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?

    31.59 ശതമാനം വിപണി വിഹിതവും വാർഷിക വളർച്ചയിൽ വളർച്ചയിൽ 58.7 ശതമാനം ഉയർച്ചയുമായി എച്ച്പി പിസി വിപണിയിൽ മുന്നിലാണെന്ന് ഐഡിസി റിപ്പോർട്ടിൽ പറയുന്നു. 2021ന്റെ നാലാം പാദത്തിൽ ൽ 1.3 ദശലക്ഷം യൂണിറ്റുകൾ ആണ് എച്ച്പി കയറ്റി അയച്ചത്. വാണിജ്യ, ഉപഭോക്തൃ വിഭാഗങ്ങളിൽ യഥാക്രമം 32.9 ശതമാനവും 30 ശതമാനവും വളർച്ച എച്ച്പിയ്ക്ക് ഉണ്ടായി. 23.6 ശതമാനം വിപണി വിഹിതവും വാർഷിക വളർച്ചയിൽ 47 ശതമാനം ഉയർച്ചയുമായി ഡെൽ (Dell) എച്ച്പിയുടെ തൊട്ടുപിന്നിലുണ്ട്. പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾ 2021ന്റെ നാലാം പാദത്തിൽ ഡെൽ കയറ്റി അയച്ചതായി ഐഡിസി റിപ്പോർട്ടിൽ പറയുന്നു.

    Also Read-എന്താണ് വൈപ്പർ മാൽവെയർ? യുക്രെയ്‌നെതിരെ സൈബർ ആക്രമണത്തിന് റഷ്യ വൈപ്പർ ആയുധമാക്കുമോ?

    18.4 ശതമാനം വിപണി വിഹിതവുമായി ലെനോവോ (Lenovo) മൂന്നാം സ്ഥാനത്താണ്. വാർഷിക വളർച്ച 22.8 ശതമാനം കൈവരിച്ചെങ്കിലും ലെനോവയുടെ വിതരണത്തിലെ നിയന്ത്രണങ്ങൾ മൊത്തത്തിലുള്ള കയറ്റുമതിയെ ബാധിച്ചു. 8.2 ശതമാനവും 7.7 ശതമാനവും വിപണി വിഹിതവുമായി ഏസർ (Acer) ആണ് ലെനോവയ്ക്ക് തൊട്ട് പിന്നിൽ. മികച്ച പ്രകടനത്തിലൂടെ വൻ തിരിച്ച് വരവ് നടത്തിയ കമ്പനിയാണ് ഏസർ എന്ന് ഐഡിസി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല വാണിജ്യ വിഭാഗത്തിൽ 25.8 ശതമാനം വളർച്ചയുമായി എച്ച്പിയ്ക്ക് തൊട്ട് പിന്നിലാണ് ഏസർ.

    2021 ൽ അഞ്ചാമത്തെ വലിയ പിസി നിർമ്മാതാക്കളായത് അസുസ് (Asus) ആണ്. 2021ന്റെ നാലാം പാദത്തിൽ 4.4 ശതമാനവും കലണ്ടർ വർഷം 2021ൽ 5.9 ശതമാനവും വിപണി വിഹിതമാണ് അസുസിനുള്ളത്. 227.2 ശതമാനം വാർഷിക വളർച്ചയും അസുസ് നേടി. വാണിജ്യ വിപണിയിലും അസുസ് മികച്ച വളർച്ചയാണ് കൈവരിച്ചത്.
    Published by:Naseeba TC
    First published: