5ജി കേരളത്തിൽ; റിലയൻസ് ജിയോ 5ജി സേവനം കൊച്ചിയിലും ഗുരുവായൂരിലും

Last Updated:

നിലവിൽ 5 ജി ഫോണുള്ളവർക്ക് . ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറ്റാം

കൊച്ചി: കേരളത്തിൽ ഇതാദ്യമായി 5ജി സേവനം ലഭ്യമായി. റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഇന്ന് മുതൽ കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി.  മുഖ്യമന്ത്രി പിണറായി വിജയൻ ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തു.  ഗുരുവായൂർ ക്ഷേത്രനഗരിയിലും സേവനം ലഭ്യമാകും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.
ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.
advertisement
4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് . ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറ്റാം. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ല. അർഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5 ജിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്ക് എത്തും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
5ജി കേരളത്തിൽ; റിലയൻസ് ജിയോ 5ജി സേവനം കൊച്ചിയിലും ഗുരുവായൂരിലും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement