Reliance Jio 5G launch| റിലയൻസ് ജിയോ 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് ആകാശ് അംബാനി
- Published by:Anuraj GR
- news18-malayalam
Last Updated:
രാജസ്ഥാനിലെ രാജ്‌സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിൽ നിന്നാണ് ജിയോ 5ജി സേവനം ആരംഭിച്ചതായി ആകാശ് അംബാനി പ്രഖ്യാപിച്ചത്
ജയ്പൂർ: ജിയോ 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി. രാജസ്ഥാനിലെ രാജ്‌സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തിൽ നിന്നാണ് ജിയോ 5ജി സേവനം ആരംഭിച്ചതായി ആകാശ് അംബാനി പ്രഖ്യാപിച്ചത്. ആകാശ് അംബാനി പ്രത്യേക വിമാനത്തിൽ ഉദയ്പൂരിലെത്തുകുയം അവിടെ നിന്ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ എത്തുകയുമായിരുന്നു.
അതേസമയം ജിയോ 5ജിയുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള ലോഞ്ച് പിന്നീട് നടക്കും. "5G സേവനങ്ങളുടെ ആരംഭം രാജസ്ഥാനിലെ ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും. ഇത് അവരെ ആഗോള പൗരന്മാർക്ക് തുല്യമായി സാങ്കേതിക ജ്ഞാനമുള്ളവരാക്കും," ജിയോയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.
Also Read- RIL AGM 2022: ജിയോ 5ജി സേവനം ദീപാവലിക്ക്; രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ മാസം ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തിൽ നിന്ന് സംസ്ഥാനത്ത് പുതിയ സേവനങ്ങൾക്ക് തുടക്കമിടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 2015ലും 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മുകേഷ് അംബാനി ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം ശ്രീനാഥ്ജി ക്ഷേത്രം ദർശിച്ച ശേഷം മുകേഷ് അംബാനി ക്ഷേത്ര മഹന്ത് വിശാൽ ബാബയിൽ നിന്ന് അനുഗ്രഹം വാങ്ങിയിരുന്നു. നാഥ്ദ്വാരയിലെ ക്ഷേത്രത്തിൽ നിന്ന് സംസ്ഥാനത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിടുമെന്ന് അദ്ദേഹം അന്ന് അവകാശപ്പെട്ടിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2022 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Reliance Jio 5G launch| റിലയൻസ് ജിയോ 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് ആകാശ് അംബാനി