Google Map | ഗൂഗിൾ മാപ്പ് രക്ഷയായി; 11 വർഷത്തിനുശേഷം കൗമാരക്കാരൻ വീട്ടുകാരെ കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
അഞ്ച് വയസുള്ളപ്പോൾ കുട്ടിയെ തെരുവിൽ ജാലവിദ്യ നടത്തുന്ന ഒരാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു
ഗൂഗിൾ മാപ്പ് വഴി കാട്ടാൻ മാത്രമല്ല, വർഷങ്ങൾക്കു മുമ്പ് വേർപിരിഞ്ഞ വീട്ടുകാരെ കണ്ടെത്താനും സഹായിക്കും. ഇന്തോനേഷ്യയിലാണ് 11 വർഷത്തിനുശേഷം 17കാരന് അവന്‍റെ വീട്ടുകാരെ കണ്ടെത്താൻ ഗൂഗിൾ മാപ്പ് സഹായിച്ചത്. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ പ്രവിശ്യയിലെ സ്രഗെനിൽ നിന്നുള്ള ആൺകുട്ടിയാണ് ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ വീട്ടുകാരെ കണ്ടെത്തിയത്.
അനാഥാലയത്തിൽ താമസിക്കുകയായിരുന്ന എർവാൻ വഹ്യു അഞ്ജസ്വോറോയാണ് ഇത്തരത്തിൽ വീട്ടിൽ തിരിച്ചെത്തിയത്. കുട്ടിക്കാലത്ത് മുത്തശ്ശി അവനെ കൊണ്ടുപോയ മാർക്കറ്റ് ഗൂഗിൾ മാപ്പിൽ തിരിച്ചറിഞ്ഞതോടെയാണ് എർവാന് വീട്ടുകാരെ കണ്ടെത്താൻ സഹായകരമായത്. ഈ വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേർ ആ മാർക്കറ്റ് കണ്ടെത്താൻ അവനെ സഹായിച്ചു. ഒടുവിൽ ആ മാർക്കറ്റ് തിരിച്ചറിഞ്ഞതോടെ അവന് വീട്ടിലേക്കുള്ള വഴി എളുപ്പം കണ്ടെത്താനായി.
അഞ്ച് വയസുള്ളപ്പോൾ എർവാനെ തെരുവിൽ ജാലവിദ്യ നടത്തുന്ന ഒരാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീഡിയോ ഗെയിം സ്റ്റോർ സന്ദർശിച്ചു മടങ്ങവെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു മോട്ടോർസൈക്കിളിൽ എർവാനെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയി. ഒരു വീഡിയോ ഗെയിം സ്റ്റോർ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഒരു തെരുവ് പ്രകടനം നടത്തിയയാൾ അവനെ തട്ടിക്കൊണ്ടുപോയി. തുടർന്ന് രണ്ടുവർഷത്തോളം എർവാനെ ഉപയോഗിച്ച് തെരുവിൽ പ്രകടനം നടത്തി.
advertisement
അതിനിടെ ഒരു ദിവസം, തെരുവ് പ്രകടനക്കാർ പോലീസിനെ കണ്ട് ഓടിരക്ഷപെട്ടു. ഈ സമയം ഓടാൻ കഴിയാതെ നിന്ന എർവാനെ പൊലീസ് എത്തി ഒരു അനാഥാലയത്തിലേക്കു മാറ്റുകയായിരുന്നു. അങ്ങനെയാണ് എർവാൻ തെരുവു പ്രകടനക്കാരുടെ പിടിയിൽനിന്ന് മോചിതനായത്. തുടർന്ന് കഴിഞ്ഞ ഒമ്പത് വർഷത്തോളമായി അവൻ അനാഥാലയത്തിലാണ്. അങ്ങനെയിരിക്കെയാമ് അടുത്തിടെ സമ്മാനമായി ലഭിച്ച മൊബൈൽ ഫോണിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ചു വീട്ടുകാരെ കണ്ടെത്താൻ ശ്രമം നടത്തിയത്.
ഗോങ്ഗാംങ് എന്ന സ്ഥലത്തെ മാർക്കറ്റാണ് അവൻ ഓർത്തെടുത്ത് കണ്ടെത്തിയത്. കുട്ടിക്കാലത്ത് മുത്തശ്ശി സ്ഥിരമായി അവനെയുംകൊണ്ട് അവിടെ പോകുമായിരുന്നു. ആ മാർക്കറ്റിലെ രണ്ടു കടകൾ രൂപമാറ്റം വരുത്താതെ ഇപ്പോഴും തുടരുന്നതാണ് എർവാന് സഹായകരമായത്.
advertisement
തുടർന്ന് അനാഥാലയ അധികൃതർ ഷോപ്പ് ഉടമയുമായി ബന്ധപ്പെടുകയും എർവന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. താമസിയാതെ, കൌമാരക്കാരനായ ആൺകുട്ടിക്ക് കുടുംബാംഗങ്ങളുടെ ഫോട്ടോകൾ ലഭിച്ചു. അഞ്ചാം വയസ്സിൽ തന്നെ വിട്ടുപിരിഞ്ഞെങ്കിലും തന്റെ കുടുംബത്തെ തിരിച്ചറിയാൻ എർവന് കഴിഞ്ഞു.
ഇത് എർവന്റെ കുടുംബമാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞതോടെ അവന് അനാഥാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞു. മകനുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ സന്തോഷത്തിലാണ് എർവാന്‍റെ മാതാപിതാക്കൾ. എർവന്റെ പിതാവ്, സൂപ്പർനോ 11 വർഷത്തെ കാത്തിരിപ്പിന് ശേഷം അവനെ കണ്ടെത്താമെന്ന പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു. ഇത്രയും വർഷമായി എർവാനെ പരിപാലിച്ച എല്ലാവരോടും അദ്ദേഹം ഇപ്പോൾ നന്ദി പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 7:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Google Map | ഗൂഗിൾ മാപ്പ് രക്ഷയായി; 11 വർഷത്തിനുശേഷം കൗമാരക്കാരൻ വീട്ടുകാരെ കണ്ടെത്തി