ഐഫോൺ 15നു പിന്നാലെ ഐഫോൺ 15 പ്ലസും ഇന്ത്യയിൽ നിർമിക്കുമെന്ന് റിപ്പോർട്ട്; വില കുറയുമോ?
- Published by:Sarika KP
- news18-malayalam
Last Updated:
ഐഫോൺ പ്ലസ് മോഡലിന്റെ ഉത്പാദനം ആരംഭിക്കുന്നത് വരെ, ഇന്ത്യയിലേക്ക് ഈ മോഡൽ ഇറക്കുമതി ചെയ്യുമെന്നും കമ്പനി അറിയിച്ചു.
ഐഫോൺ 15 നു പിന്നാലെ ഐഫോൺ 15 പ്ലസും ഇന്ത്യയിൽ നിർമിക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത പാദത്തോടെയാകും നിർമാണം ആരംഭിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെന്നൈയ്ക്ക് സമീപമുള്ള ഫോക്‌സ്‌കോണിന്റെ നിർമാണ പ്ലാന്റിലാണ് ഈ മോഡൽ ഫോണുകൾ നിർമിക്കുക.
ഐഫോൺ 15 പ്ലസ് നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ ഫോക്‌സ്‌കോൺ പ്ലാന്റിൽ ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ പ്ലസ് മോഡലിന്റെ ഉത്പാദനം ആരംഭിക്കുന്നത് വരെ, ഇന്ത്യയിലേക്ക് ഈ മോഡൽ ഇറക്കുമതി ചെയ്യുമെന്നും കമ്പനി അറിയിച്ചു. അതേസമയം, ഐഫോൺ പ്രോ സീരീസ് ഇന്ത്യയിൽ നിർമിച്ചേക്കില്ലെന്നും സൂചനയുണ്ട്.
ആപ്പിൾ ഇതിനകം തന്നെ ഫോക്‌സ്‌കോൺ പ്ലാന്റിൽ ഐഫോൺ 15 നിർമിക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ നിർമാണം ആരംഭിക്കുന്നതു വരെ, ലോഞ്ച് ചെയ്യുന്ന ആദ്യ മാസങ്ങളിൽ ഇന്ത്യയിലേക്ക് ആപ്പിൾ ഐഫോണുകൾ ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ഇതാദ്യമായാണ് ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകള്‍ ലോഞ്ച് ദിവസം തന്നെ ആഗോള മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്.
advertisement
നിലവിൽ, ഇന്ത്യയിൽ മൂന്ന് ഐഫോൺ നിർമാതാക്കളാണ് ഉള്ളത്. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയാണ് അവ. ഐഫോൺ 13, 14, 14 പ്ലസ് മോഡലുകൾ ഇവർ നിർമിക്കുന്നുണ്ട്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം.
ഇന്ത്യയിൽ നിർമിക്കുന്നതു വഴി ഐഫോണിന് രാജ്യത്ത് വില കുറയുമോ?
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെങ്കിലും ഇത് വിലയെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് ഇൻഡസ്ട്രി എക്‌സിക്യൂട്ടീവുകൾ പറയുന്നത്. നിർമാണത്തിനു വേണ്ട പല ഘടകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് ഉയർന്ന ഇറക്കുമതി തീരുവയും നൽകുന്നുണ്ട്. ബേസിക് കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനമാണ്. ഐഫോണിന് 18 ശതമാനം ജിഎസ്ടിയും ഉണ്ട്. വിതരണ ചെലവുകളും ചില്ലറ വ്യാപാരികളുടെ മാർജിനുകളും എല്ലാം ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്. അതിനാൽ ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ വിലയിൽ കാര്യമായ കുറവ് വന്നേക്കില്ല.
advertisement
ഐഫോൺ 15 ഇന്ത്യയിൽ 79,900 രൂപയ്ക്കും ഐഫോൺ 15 പ്ലസ് 89,900 രൂപയ്ക്കും ഐഫോൺ 15 പ്രോ 128 ജിബി ബേസിക് വേരിയന്റുകൾ 1,34,900 രൂപയ്ക്കുമാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഐഫോൺ 15 പ്രോ മാക്‌സ് 256 ജിബി വേരിയന്റ് 1,59,900 രൂപയ്ക്കാണ് പുറത്തിറക്കിയത്.
2017 ലാണ് ഐഫോണ്‍ എസ്ഇ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം കമ്പനി ഇന്ത്യയിൽ ആരംഭിച്ചത്. അതിന് ശേഷം ഐഫോണ്‍ 15ന്റെ ലോഞ്ച് വരെ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 2018ല്‍ ഐഫോണ്‍ 6എസിന്റെ നിര്‍മ്മാണം ആരംഭിച്ച കമ്പനി 2019ല്‍ ഐഫോണ്‍7ന്റെ ഉത്പാദനവും ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 15, 2023 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഐഫോൺ 15നു പിന്നാലെ ഐഫോൺ 15 പ്ലസും ഇന്ത്യയിൽ നിർമിക്കുമെന്ന് റിപ്പോർട്ട്; വില കുറയുമോ?