Apple iPhone 15 | ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐഫോണുകൾ ആഗോള വിപണിയിൽ; ഐഫോൺ 15 പ്രോ മാക്സിന് 1,59,900 രൂപ

Last Updated:

ഐഫോണ്‍ 15 ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഡിവൈസുകളും ആപ്പിള്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്

ഐഫോൺ 15
ഐഫോൺ 15
ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മാക്സ് വിപണിയിൽ. നിരവധി പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഫോണാണിത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐഫോണ്‍ എന്ന പ്രത്യേകതയും ഇവയ്ക്ക് സ്വന്തമാണ്. ഐഫോൺ 15 പ്രോ മാക്സിന് 159900 രൂപയാണ് ഇന്ത്യയിലെ വില.
ഐഫോണ്‍ 15 ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഡിവൈസുകളും ആപ്പിള്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ഇന്ത്യയിലെ ഐഫോണ്‍ ആരാധകര്‍ക്ക് ഇവ വാങ്ങാന്‍ അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം.
ഇതാദ്യമായാണ് ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകള്‍ ലോഞ്ച് ദിവസം തന്നെ ആഗോള മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്.
2017ലാണ് ഐഫോണ്‍ എസ്ഇ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം കമ്പനി ഇന്ത്യയിൽ ആരംഭിച്ചത്. അതിന് ശേഷം ഐഫോണ്‍ 15ന്റെ ലോഞ്ച് വരെ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 2018ല്‍ ഐഫോണ്‍ 6എസിന്റെ നിര്‍മ്മാണം ആരംഭിച്ച കമ്പനി 2019ല്‍ ഐഫോണ്‍7ന്റെ ഉല്‍പ്പാദനവും ആരംഭിച്ചിരുന്നു.
advertisement
നാല് പുതിയ ഐഫോണുകളാണ് പുറത്തിറക്കിയത്. iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നിവയാണ് ഇന്ന് പുറത്തിറക്കിയത്.
ആപ്പിൾ ഐഫോൺ 15 സീരീസ് ഇന്ത്യയിലെ വില ഇപ്രകാരമാണ്:
iPhone 15 – 79,900 രൂപ
iPhone 15 Plus – 89,900 രൂപ
iPhone 15 Pro – 1,34,900 രൂപ
iPhone 15 Pro Max – 1,59,900 രൂപ
advertisement
ഐഫോൺ 15 മോഡലുകളുടെ അടിസ്ഥാന വകഭേദങ്ങൾക്കാണ് ഈ വിലകൾ. iPhone 15 Pro Max വേരിയന്റ് 256GB മുതൽ ആരംഭിക്കുന്നു, ബാക്കിയുള്ളവയ്ക്ക് 128GB സ്റ്റോറേജ് ഓപ്ഷനുണ്ട്.
നിരവധി മാറ്റങ്ങളോടെയാണ് ഐഫോണ്‍ പുറത്തിറക്കിയതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ മോഡലില്‍ പ്രൈമറി ക്യാമറ റെസല്യൂഷന്‍ 12 എംപിയില്‍ നിന്ന് 48 എംപിയായി ഉയർത്തിയിട്ടുണ്ട്. ഈ ഡിവൈസുകളുടെ ശക്തി ഘടകമായി പ്രവര്‍ത്തിക്കുന്നത് എ16 ചിച്‌ സെറ്റായിരിക്കും. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത പ്രോ മോഡലുകളിലും ഇവ ഉപയോഗിച്ചിരുന്നു. കൂടാതെ നോണ്‍-പ്രോ, പ്രോ മോഡലുകള്‍ യുഎസ്ബി ടൈപ്പ് -സി പോര്‍ട്ടുകളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Apple iPhone 15 | ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐഫോണുകൾ ആഗോള വിപണിയിൽ; ഐഫോൺ 15 പ്രോ മാക്സിന് 1,59,900 രൂപ
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement