വിപണി മൂലധനത്തിൽ മുന്നിൽ ആപ്പിൾ; ലോകത്തിലെ ഏറ്റവും വലിയ 10 കമ്പനികൾ
- Published by:Arun krishna
- news18-malayalam
Last Updated:
റാങ്കിംഗിലെ മുൻനിര സ്ഥാനങ്ങളിൽ ഭൂരിഭാഗവും അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളാണ്
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ വിപണി മൂലധനത്തെ അടിസ്ഥാനമാക്കി ആഗോളതലത്തിലെ മികച്ച 10 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 2.71 ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ആപ്പിൾ ഒന്നാം സ്ഥാനം നേടി. റാങ്കിംഗിലെ മുൻനിര സ്ഥാനങ്ങളിൽ ഭൂരിഭാഗവും അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളാണ്. 2.3 ട്രില്യൺ ഡോളറിന്റെ വിപണി മൂലധനവുമായി സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. ആഗോളതലത്തിൽ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ സൗദി അരാംകോ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. സൗദി അരാംകോയുടെ വിപണി മൂലധനം 2.1 ട്രില്യൺ ഡോളറാണ്.
ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ, ഊർജ്ജം, സാമ്പത്തിക സേവനങ്ങൾ എന്നിങ്ങനെ വിവിധ വ്യവസായ മേഖലകളിലുള്ളവയാണ്. ഒരു കമ്പനിയുടെ മൊത്തം ഷെയർ ഹോർഡർമാരുടെ പക്കലുള്ള ഓഹരികൾ ഓരോ ഷെയറിന്റെയും നിലവിലെ മാർക്കറ്റ് വില കൊണ്ട് ഗുണിച്ചാണ് മാർക്കറ്റ് ക്യാപ് നിർണ്ണയിക്കുന്നത്. ഇതനുസരിച്ച് ടോപ്പ്-10 ലിസ്റ്റിലെ പല കമ്പനികളും നൂറുകണക്കിന് ബില്യൺ ഡോളറിന്റെ വാർഷിക വരുമാനം ഉണ്ടാക്കുന്നുണ്ട്. മാർക്കറ്റ് ക്യാപ് എന്നറിയപ്പെടുന്ന മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഒരു കമ്പനിയുടെ മികച്ച ഓഹരികളുടെ ആകെ മൂല്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു കമ്പനിയുടെ തന്നെ ആകെ മൂല്യത്തിന്റെ അളവുകോലായി ഇത് പ്രവർത്തിക്കുന്നു.
advertisement
Largest companies by market cap:
🇺🇸 Apple: $2.71 trillion
🇺🇸 Microsoft: $2.3 trillion
🇸🇦 Saudi Aramco: $2.1 trillion
🇺🇸 Alphabet: $1.35 trillion
🇺🇸 Amazon: $1.14 trillion
🇺🇸 NVIDIA: $711 billion
🇺🇸 Berkshire: $703 billion
🇺🇸 Meta: $592 billion
🇺🇸 Tesla: $537 billion
🇺🇸 Visa:…— World of Statistics (@stats_feed) May 10, 2023
advertisement
1.35 ട്രില്യൺ ഡോളർ വിപണി മൂലധനവുമായി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ലോകത്തിലെ മികച്ച 10 കമ്പനികളിൽ നാലാം സ്ഥാനത്താണ്. 1.14 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യമുള്ള പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണാണ് ആൽഫബെറ്റിന് തൊട്ടു പിന്നിൽ അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്ത് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ എൻവിഡിയയാണ്. 711 ബില്യൺ ഡോളർ വിപണി മൂലധനമാണ് എൻവിഡിയയ്ക്ക് ഉള്ളത് . തൊട്ടുപിന്നിൽ വാറൻ ബഫറ്റിന്റെ കമ്പനിയായ ബെർക്ക്‌ഷെയർ 703 ബില്യൺ ഡോളർ വിപണി മൂലധനവുമായി ഏഴാം സ്ഥാനത്ത് എത്തി. 592 ബില്യൺ ഡോളർ വിപണി മൂലധനവുമായി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്. ഇലോൺ മസ്‌കിന്റെ ടെസ്‌ലയുടെ വിപണി മൂല്യം 537 ബില്യൺ ഡോളറാണ്, കമ്പനി ഒമ്പതാം സ്ഥാനത്താണ്. ഡിജിറ്റൽ പേയ്‌മെന്റ്, ക്രെഡിറ്റ് കാർഡ് സേവന ഭീമനായ വിസ 482 ബില്യൺ ഡോളർ വിപണി മൂലധനവുമായി ലോകത്തിലെ പത്താമത്തെ വലിയ കമ്പനിയായി മാറി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 13, 2023 2:38 PM IST