ആരോ​ഗ്യ രം​ഗം മുതൽ ബാങ്കിങ്ങ് വരെ; എഐ ചാറ്റ്ബോട്ടുകളുടെ സേവനം ഉപയോ​ഗപ്പെടുത്താനാകുന്ന മേഖലകൾ

Last Updated:

അത്തരത്തിൽ എഐ ചാറ്റ്ബോട്ടുകളുടെ സേവനം ഉപയോ​ഗപ്പെടുത്താനാകുന്ന ചില മേഖലകൾ ഏതൊക്കെയാണെന്നു നോക്കാം.

ചാറ്റ് ജിപിറ്റി
ചാറ്റ് ജിപിറ്റി
ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി മാറി കൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും എഐ വൻ തോതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. പുതിയതായി കണ്ടുപിടിക്കപ്പെട്ട പല ചാറ്റ്ബോട്ടുകളും മനുഷ്യന്റെ ജോലി ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. അത്തരത്തിൽ എഐ ചാറ്റ്ബോട്ടുകളുടെ സേവനം ഉപയോ​ഗപ്പെടുത്താനാകുന്ന ചില മേഖലകൾ ഏതൊക്കെയാണെന്നു നോക്കാം
ആരോഗ്യ സംരക്ഷണം:ചാറ്റ് ജിപിടിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലകളിലൊന്നാണ് ആരോഗ്യ സംരക്ഷണം. വ്യക്തിപരമാക്കിയ ശുപാർശകൾ നൽകാനും വിട്ടുമാറാത്ത രോഗങ്ങൾ നിരീക്ഷിക്കാനുമൊക്കെ എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാം. ടെലിമെഡിസിൻ സേവനങ്ങൾക്ക് ഇന്ന് ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. വെർച്വൽ കൺസൾട്ടേഷനുകൾക്കുള്ള മികച്ച ഉപകരണമാണ് ചാറ്റ് ജിപിടി. ഇതിലൂടെ സമയവും പണവും ലാഭിക്കാനും രോഗികൾക്ക് സാധിക്കും. കൂടാതെ, രോഗികളുടെ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെയും ഡോക്ടർമാർക്കും ഗവേഷകർക്കും സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിലൂടെയും മെഡിക്കൽ ഗവേഷണത്തെ സഹായിക്കാനും ചാറ്റ് ജിപിടിക്ക് കഴിയും.
advertisement
ബാങ്കിം​ഗ്: ചാറ്റ് ജിപിടി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മേഖലയാണ് ബാങ്കിംഗ്. ഉപഭോക്തൃ സേവനം, അക്കൗണ്ട് സംബന്ധിച്ച അന്വേഷണങ്ങൾ, ബാങ്ക് തട്ടിപ്പുകൾ കണ്ടെത്തൽ എന്നിവയ്ക്കായി ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാം. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിലൂടെ, ബാങ്കുകൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങൾ വാ​ഗ്ദാനം ചെയ്യാനാകും. നിക്ഷേപങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങൾ തേടാനും സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ചാറ്റ് ജിപിടി ഉപയോ​ഗിക്കാം.
ഇ-കൊമേഴ്‌സ്: ഇന്ത്യയിൽ ഇ-കൊമേഴ്‌സ് വ്യാപാരം വർധിച്ചതോടെ, ഉപഭോക്തൃ സേവനത്തിനായി ചാറ്റ് ജിപിടി ഉപയോഗിക്കാം. ഉത്പന്നങ്ങൾ കണ്ടെത്താനും ഓർഡറുകൾ ട്രാക്ക് ചെയ്യാനും ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ചാറ്റ്ബോട്ടുകൾ ഉപയോ​ഗിക്കാനാകും. ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററിയും പർച്ചേസ് ഹിസ്റ്ററിയും അടിസ്ഥാനമാക്കി ഉത്പന്നങ്ങൾ ശുപാർശ ചെയ്യാനും ചാറ്റ് ജിപിടി ഉയോഗിക്കാം. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിലൂടെ, ഇ-കൊമേഴ്‌സ് ബിസിനസുകൾക്ക് വേഗമേറുകയും കൂടുതൽ കാര്യക്ഷമവുമായ ഉപഭോക്തൃ അനുഭവം വാ​ഗ്ദാനം ചെയ്യുകയും ചെയ്യും.
advertisement
വിദ്യാഭ്യാസം: ചാറ്റ് ജിപിടിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന മറ്റൊരു മേഖലയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളുടെ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ, ചാറ്റ്ജിപിടിക്ക് ഓരോരുത്തർക്കും ഇണങ്ങുന്ന പഠന പദ്ധതികൾ ആസൂത്രണം ചെയ്യാനും വിദ്യാർത്ഥികൾക്ക് ഫീഡ്‌ബാക്ക് നൽകാനും കഴിയും. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ട്യൂട്ടറിംഗ് സേവനങ്ങൾ നൽകാനും ചാറ്റ് ജിപിടി ഉപയോഗിക്കാം. അദ്ധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും ജോലിഭാരം കുറയ്ക്കാനും, ഷെഡ്യൂളിംഗ്, ഗ്രേഡിംഗ് എന്നിവ പോലുള്ള അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യാനും ചാറ്റ് ജിപിടി ഉപയോ​ഗിക്കാം.
advertisement
ഹോസ്പിറ്റാലിറ്റി: ചാറ്റ് ജിപിടിയുടെ സേവനം ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മേഖലയാണ് ഹോസ്പിറ്റാലിറ്റി മേഖല. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ തിരയുന്നവർക്ക് വ്യക്തിഗത നിർദേശങ്ങൾ നൽകാൻ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാം. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ റിസർവേഷനുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയും അവരുടെ ബുക്കിംഗുകളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആരോ​ഗ്യ രം​ഗം മുതൽ ബാങ്കിങ്ങ് വരെ; എഐ ചാറ്റ്ബോട്ടുകളുടെ സേവനം ഉപയോ​ഗപ്പെടുത്താനാകുന്ന മേഖലകൾ
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement