Chinese Apps Ban in India| ടിക് ടോക്ക് ഉൾപ്പടെയുള്ള കമ്പനികളോട് 77 ചോദ്യങ്ങൾ ചോദിച്ച് ഐടി മന്ത്രാലയം; മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം

Last Updated:

മൂന്നാഴ്ച്ചക്കുള്ളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് നിർദേശം

ന്യൂഡൽഹി: സുരക്ഷയുമായി ബന്ധപ്പെട്ട് ടിക് ടോക്ക് കമ്പനിയായ ബൈറ്റ് ഡാൻസിനോട് വിശദീകരണം തേടി ഇന്ത്യ. സുരക്ഷയുമായി ബന്ധപ്പെട്ട 77 ചോദ്യങ്ങളാണ് കമ്പനിയോട് ചോദിച്ചിരിക്കുന്നത്. വീഡിയോ സെൻസറിങ്, വിദേശ രാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നോ എന്നു തുടങ്ങിയാണ് ചോദ്യങ്ങൾ.
മൂന്നാഴ്ച്ചക്കുള്ളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് കമ്പനിയോട് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്. നിരോധനത്തിന് പിന്നാലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ആരുമായും കൈമാറുന്നില്ലെന്ന് വിശദീകരണവുമായി ടിക് ടോക്ക് രംഗത്തെത്തിയിരുന്നു.
TRENDING:Kerala Plus Two Results 2020 | പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലമറിയേണ്ടതെങ്ങന? [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം, ഇതുമായി ബന്ധപ്പെട്ട കണ്ടന്റുകൾ ടിക് ടോക്ക് സെൻസർ ചെയ്തിരുന്നോ എന്നടക്കമുള്ള ചോദ്യങ്ങളാണ് കമ്പനിയോട് ഉന്നയിച്ചിരിക്കുന്നത്.
advertisement
ഇന്ത്യയുടെ ചോദ്യങ്ങൾക്ക് ഉടൻ മറുപടി നൽകുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് കമ്പനി ഏറ്റവും പ്രാധാന്യം നൽകുന്നതെന്നുമാണ് ബൈറ്റ് ഡാൻസ് നൽകിയ വിശദീകരണം. അതേസമയം, നിരോധിച്ച മറ്റൊരു പ്രധാന ആപ്ലിക്കേഷനായ യുസി ബ്രൗസർ ഉടമ ആലിബാബ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നേരിട്ടിട്ടുണ്ടോ എന്നും ഇന്ത്യ നൽകിയ ചോദ്യാവലിയിൽ ഉൾപ്പെടുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chinese Apps Ban in India| ടിക് ടോക്ക് ഉൾപ്പടെയുള്ള കമ്പനികളോട് 77 ചോദ്യങ്ങൾ ചോദിച്ച് ഐടി മന്ത്രാലയം; മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement