ബൈജൂസിലെ 50 കോടി ഡോളര്‍ കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന വായ്പാദാതാക്കളുടെ ഹര്‍ജി കോടതി തള്ളി
- Published by:Sarika KP
- news18-malayalam
Last Updated:
ടിഎല്‍ബിയുടെ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചിരുന്നു. പേയ്‌മെന്റുകളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ബൈജൂസ് ആല്‍ഫയില്‍ നിന്ന് മറ്റ് അനുബന്ധ സ്ഥാപനങ്ങളിലേക്ക് 50 കോടി ഡോളര്‍ കൈമാറ്റം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബൈജൂസിന്റെ വായ്പാ ദാതാക്കളായ ടേം ലോണ്‍ ബി ലെന്‍ഡേഴ്‌സ് (ടിഎല്‍ബി) നല്‍കിയ ഹര്‍ജി നിരസിച്ച് ഡെലാവെയര്‍ കോടതി.
ടിഎല്‍ബിയുടെ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചിരുന്നു. പേയ്‌മെന്റുകളില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.
50 കോടി ഡോളര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട വായ്പാ ദാതാക്കളുടെ ഹര്‍ജി വൈസ് ചാന്‍സലര്‍ നിരസിച്ചു. കൈമാറ്റത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ വായ്പ നല്‍കുന്നവര്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള വിവരം. ടിഎല്‍ബിയുടെ ഏജന്റായ ഗ്ലാസ് ട്രസ്റ്റ് കമ്പനി മുഖാന്തരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
advertisement
”വീഴ്ചയുമായി ബന്ധപ്പെട്ട തെളിവുകള്‍ക്കായി രവീന്ദ്രന്റെ പ്രതികരണത്തെ വാദിയ്ക്ക് ആശ്രയിക്കാം. എന്നാല്‍ പണ കൈമാറ്റത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ വാദിയ്ക്ക് അധികാരമില്ല, എന്ന് ജഡ്ജി മോര്‍ഗന്‍ സൂണ്‍ പറഞ്ഞു.
അതേസമയം ഹര്‍ജി നിരസിച്ചെന്ന വാര്‍ത്ത ബൈജൂസിന് താല്‍ക്കാലിക ആശ്വാസം നല്‍കിയിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിക്ഷേപകരെ തൃപ്തിപ്പെടുത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
നേരത്തെ 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ ആവശ്യപ്പെട്ട ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ റെഡ്‌വുഡിനെതിരെ പരാതിയുമായി ബൈജൂസ് രംഗത്തെത്തിയിരുന്നു. റെഡ്‌വുഡിനെ അയോഗ്യരാക്കണമെന്നും ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബൈജൂസ് ആവശ്യപ്പെട്ടിരുന്നു. വായ്പാദാതാക്കള്‍ തങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് കമ്പനിയെ കൊള്ളയടിക്കാനുള്ള തന്ത്രങ്ങളാണെന്നും ബൈജൂസ് ആരോപിച്ചിരുന്നു.
advertisement
ടിഎല്‍ബി വായ്പാ ദാതാക്കള്‍ ലെന്‍ഡര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ബൈജൂസിന് നല്‍കാന്‍ വിസമ്മതിച്ചുവെന്നും കമ്പനി ആരോപിച്ചു. ബൈജൂസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ദാതാക്കള്‍ ശ്രമിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം റെഡ് വുഡ് സ്ഥാപനങ്ങളെ അയോഗ്യരാക്കിക്കൊണ്ട് ബൈജൂസ് നോട്ടീസ് അയച്ചിട്ടുണ്ട്. അയോഗ്യത നിലവില്‍ വരുന്നതോടെ ടിഎല്‍ബിയ്ക്ക് കീഴില്‍ നിര്‍ണായക അവകാശങ്ങള്‍ വിനിയോഗിക്കാന്‍ റെഡ് വുഡിനാകില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 28, 2023 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ബൈജൂസിലെ 50 കോടി ഡോളര്‍ കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന വായ്പാദാതാക്കളുടെ ഹര്‍ജി കോടതി തള്ളി