Instagram | ഇന്‍സ്റ്റഗ്രാം റീൽസിലെ കുടുംബ കലഹങ്ങള്‍; കാഴ്ച്ചക്കാരെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ
- Published by:Naseeba TC
- news18-malayalam
Last Updated:
ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ പങ്കുവെയ്ക്കുന്നത് ഇന്‍സ്റ്റാഗ്രാമിലെ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
2018ല്‍, ബ്രൂക്ലിനില്‍ (Brooklyn) നിന്നുള്ള സ്റ്റീവന്‍ നെഗ്രോണും കാമുകി മെലാനി ക്രൂസും ഇരുവരും തമ്മിലുണ്ടായ വഴക്ക് ഇന്‍സ്റ്റാഗ്രാമില്‍ (Instagram) പോസ്റ്റ് ചെയ്യുകയും വൈറലാകുകയും (Viral) ചെയ്തിരുന്നു. ആരാണ് ശരിയെന്ന് തര്‍ക്കിക്കുന്ന പോസ്റ്റിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ഇവര്‍ക്ക് ലഭിച്ചത്. കുടുംബ വഴക്കുകള്‍, പ്രത്യേകിച്ച് ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ (Couples Fight) പങ്കുവെയ്ക്കുന്നത് ഇന്‍സ്റ്റാഗ്രാമിലെ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
'കപ്പിള്‍ ഫൈറ്റ്‌സ്' എന്ന ടാഗ് ലൈന്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ ലക്ഷക്കണക്കിന് വ്യൂസ് ലഭിച്ച ദമ്പതികളുടെ വഴക്കുകളുടെ നിരവധി സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും കാണാം. അത്തരം വീഡിയോകള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ട് സന്തോഷിക്കുന്ന സ്വഭാവമുള്ളവരെ സന്തോഷിപ്പിക്കുമെന്നതില്‍ സംശയമില്ല. അയല്‍പക്കത്തെ കുടുംബ കലഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഇൻസ്റ്റഗ്രാമിലെ ഇത്തരം വീഡിയോകൾ കാണുന്നതും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ് വസ്തുത.
ഉപയോക്താക്കള്‍ ഏറെ നേരം ഇത്തരം വീഡിയോകളും ഫോട്ടോകളും കാണാന്‍ സമയം ചെലവഴിക്കുന്നതിലൂടെ സോഷ്യല്‍ മീഡിയയില്‍ മോശം ഉള്ളടക്കങ്ങള്‍ വളരുന്നതിന് കാരണമാകുന്നുവെന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.
advertisement
കാണികളിലും ഉള്ളടക്ക സൃഷ്ടാക്കളിലും ഉള്ള സ്വാധീനം
ഇത്തരം വീഡിയോകള്‍ പലര്‍ക്കും 'നിഷ്‌കളങ്കമായ തമാശ' ആയി തോന്നാമെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ സമാനമായ സാഹചര്യങ്ങള്‍ സാക്ഷ്യം വഹിച്ച കാഴ്ചക്കാരുടെ അനുഭവങ്ങളെ ഇത് ചിലപ്പോള്‍ ഓര്‍മ്മപ്പെടുത്തും. മറുവശത്ത്, അത്തരം റീലുകളുടെ സൃഷ്ടാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉണ്ടായേക്കാം.
''ദമ്പതികള്‍ എന്ന നിലയില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രമില്‍ പോസ്റ്റു ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് ലഭിക്കുക മോശം കമന്റുകളുടെ ഒരു കൂമ്പാരമായിരിക്കുമെന്ന് ഡേറ്റിംഗ് കോച്ചായ പൂജ ഖേര പറയുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ട്. ഇതിലെ കാഴ്ചക്കാര്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നും പ്രായ വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്. ഇത്തരം ഉള്ളടക്കങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള പക്വത പലര്‍ക്കുമുണ്ടാകില്ല.'
advertisement
'ഈ റീലുകള്‍ മറ്റുള്ളവരില്‍ സമാനമായ അനുഭവങ്ങളോ മറക്കാന്‍ ശ്രമിക്കുന്ന ചില സംഭവങ്ങളോ ഓര്‍മ്മപ്പെടുത്തിയേക്കാം. ഇത് പല ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെയും മനഃശാന്തിയെയും ദോഷകരമായി ബാധിച്ചേക്കാം. ഇതിന് പുറമെ, പേര് വെളിപ്പെടുത്താതെ പലരും പല മോശം കമന്റുകള്‍ പോസ്റ്റു ചെയ്യുന്നതിനും ഇത് കാരണമായേക്കാം.
ഇത്തരം ഉള്ളടക്കങ്ങള്‍ സ്രഷ്ടിക്കുന്ന ദമ്പതികള്‍ക്കിടയില്‍ അസൂയ വളരുകയും അവരുടെ ബന്ധം വഷളാക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. നിങ്ങള്‍ ഒരിക്കല്‍ അത്തരമൊരു ഉള്ളടക്കമുള്ള റീല്‍ കണ്ടാല്‍ ഇന്‍സ്റ്റഗ്രാം സമാനമായ ഉള്ളടക്കം നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കും. അതിനാല്‍, ഇതില്‍ നിന്ന് മുക്തി നേടാനുള്ള ഏക മാര്‍ഗം കര്‍ശനമായ ചില ഓണ്‍ലൈന്‍ അതിരുകള്‍ വെയ്ക്കുക എന്നതാണ്.
advertisement
'ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർ അവരുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം എന്താണെന്നും അവരുടെ അതേ നിലവാരത്തിലുള്ള അവബോധം ഇല്ലാത്ത ഉപയോക്താക്കളെ അത് എങ്ങനെ ബാധിക്കുമെന്നും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഫോണും ഇന്റര്‍നെറ്റും ആര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസം അങ്ങനെയല്ല. അതിനാല്‍ തങ്ങളുടെ ഉള്ളടക്കം സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് ഇത്തരം ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നവർ ചിന്തിക്കേണ്ടതുണ്ടെന്ന് പൂജ പറയുന്നു.
പണം സമ്പാദിക്കാന്‍ സാധിക്കുമോ?
അത്തരം വീഡിയോകളില്‍ നിന്ന് കൂടുതല്‍ പണം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഇന്‍സ്റ്റാഗ്രാം വിദഗ്ധനായ സൗരഭ് പാണ്ഡെ ന്യൂസ് 18-നോട് പറഞ്ഞത്. ഇന്ത്യയിലെ ഉളളടക്ക സൃഷ്ടാക്കള്‍ക്ക് പണം നല്‍കുന്നില്ല, എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും സൃഷ്ടാക്കള്‍ക്ക് പണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പ്ലാറ്റ്ഫോമില്‍ കഴിയുന്നത്ര കാഴ്ചക്കാരെ നിലനിര്‍ത്തുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.
advertisement
'ദമ്പതികള്‍ തമ്മില്‍ വഴക്കിടുന്ന ഒരു റീല്‍ ഒരിക്കല്‍ നിങ്ങള്‍ കാണുകയാണെങ്കില്‍, പിന്നീട് നിങ്ങള്‍ കാണുന്നതെല്ലാം സമാനമായ ഉള്ളടക്കമുള്ള വീഡിയോകളായിരിക്കുമെന്നും സൗരഭ് വ്യക്തമാക്കി. വിനോദപരമായതും വിവരങ്ങൾ പങ്കിടുന്നതുമായ രണ്ട് തരത്തിലുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവരുണ്ടെന്നും ഇന്‍സ്റ്റഗ്രാം വിദഗ്ധര്‍ പറയുന്നു.
രണ്ടാമത്തെ വിഭാഗത്തിലുള്ള ഉളളടക്കങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ നല്ല ബ്രാന്‍ഡ് ഡീലുകള്‍ ലഭിക്കും. എന്നാല്‍ വിനോദപരമായ ഉളളടക്കങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് 10,000-15,000 രൂപ വരെയുള്ള ഡീലുകളാണ് ലഭിക്കുന്നത്.
അതേസമയം, എങ്ങനെയും പ്രശസ്തനാകാനുള്ള ആഗ്രഹമാണ് പുതിയ വഴികള്‍ കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. 'ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ഇത്തരം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന ദശലക്ഷക്കണക്കിന് പേര്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. കാഴ്ചക്കാരെ നേടാനുള്ള സൃഷ്ടാക്കളുടെ ട്രെന്റാണിതെന്ന് സാരഭ് പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2022 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Instagram | ഇന്‍സ്റ്റഗ്രാം റീൽസിലെ കുടുംബ കലഹങ്ങള്‍; കാഴ്ച്ചക്കാരെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ