സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഉടനെത്തും; ഇലോൺ മസ്‌ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Last Updated:

സ്റ്റാര്‍ലിങ്ക് ഇതിനകം 56-ലധികം രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് കവറേജ് നല്‍കുന്നുണ്ട്

സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. അടുത്തിടെ യുഎസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാര്‍ലിങ്ക് ഇതിനകം 56-ലധികം രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് കവറേജ് നല്‍കുന്നുണ്ട്. സ്ട്രീമിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, വീഡിയോ കോളുകള്‍ എന്നിവയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.
”ഇന്ത്യയിലേക്കും സ്റ്റാര്‍ലിങ്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ്, ഇന്ത്യയിലെ വിദൂരം അല്ലെങ്കില്‍ ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്ക് വലിയ സഹായമാകുമെന്ന് ഞാന്‍ കരുതുന്നു”, ഇലോണ്‍ മസ്‌ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സാധാരണ ഇന്റര്‍നെറ്റ് ഓപ്ഷനുകള്‍ ലഭ്യമാകാത്ത സ്ഥലങ്ങളില്‍ കാലതാമസമില്ലാതെ സൂപ്പര്‍ ഫാസ്റ്റ് ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. ഇത് വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും വേഗത്തിലുള്ളതും മികച്ച കണക്ഷനുകളും വാഗ്ദാനം ചെയ്യും.
സ്റ്റാര്‍ലിങ്ക് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്
സ്റ്റാര്‍ലിങ്ക് ഉപഗ്രസമൂഹത്തില്‍ ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങള്‍ ഉണ്ട്, ഓരോന്നിനും ഏകദേശം 260 കിലോഗ്രാം (570 പൗണ്ട്) ഭാരമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ (340 മൈല്‍) ഉയരത്തില്‍ താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന് മുകളില്‍ വിന്യസിച്ചിരിക്കുന്ന ധാരാളം ഉപഗ്രഹങ്ങളും അവയുടെ തന്ത്രപ്രധാനമായ സ്ഥാനവും വിശാലമായ കവറേജ് ഏരിയ ഉറപ്പാക്കാനും ഇന്റര്‍നെറ്റ് കണക്ഷനുകളിലെ കാലതാമസം കുറയ്ക്കാനും ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വേഗതയും കുറഞ്ഞ ലേറ്റന്‍സി ഇന്റര്‍നെറ്റ് സേവനവും നല്‍കാനും സ്റ്റാര്‍ലിങ്കിനാകും.
advertisement
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചരിത്രപരമായി സാധ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിലൂടെ കഴിയും.”ഭൂമിക്ക് ചുറ്റുമുള്ള താഴ്ന്ന ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അത്യാധുനിക ഉപഗ്രഹങ്ങള്‍ വഴിയാണ് സ്റ്റാര്‍ലിങ്കിന്റെ അതിവേഗ, ലോ-ലേറ്റന്‍സി സേവനം സാധ്യമാക്കുന്നത്” എന്നാണ് സ്റ്റാര്‍ലിങ്കിന്റെ വെബ്സൈറ്റ് പറയുന്നത്.
സ്റ്റാര്‍ലിങ്കിന്റെ പ്രാധാന്യം
സ്റ്റാര്‍ലിങ്കിന് ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നാണ് പറയുന്നത്. 1.3 ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യ, പരമ്പരാഗത ഇന്റര്‍നെറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റലേഷനിലെ ബുദ്ധിമുട്ടുകളും ചെലവുകളും കാരണം ഇന്ത്യയിലെ ഉൾഭാഗങ്ങളിലുള്ള, ഗ്രാമ പ്രദേശങ്ങളിലെല്ലാം ഇന്റനെറ്റ് എത്തിക്കാൻപാടുപെടുകയാണ്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (LEO) ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ വിന്യസിക്കുന്നതിലൂടെ, സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ ഉൾപ്രദേശങ്ങളിലേക്ക് കാലതാമസമില്ലാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഉടനെത്തും; ഇലോൺ മസ്‌ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement