സുരക്ഷിത ഭക്ഷണം എവിടെ ലഭിക്കും? 'ഈറ്റ്-റൈറ്റ് കേരള' ആപ് പറയും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിലവിൽ 1600 ഹോട്ടലുകളാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആപ്പിലുള്ളത്.
സുരക്ഷിത ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് കണ്ടെത്താൻ ഇനി ആപ്. സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്. ഈറ്റ്-റൈറ്റ് കേരള മൊബൈൽ ആപ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
ഗുണനിലവാരം പുലർത്തുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ആപ് തയ്യാറായിരിക്കുന്നത്. നിലവിൽ 1600 ഹോട്ടലുകളാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആപ്പിലുള്ളത്. ഓഡിറ്റ് നടത്തിയ കൂടുതൽ സ്ഥാപനങ്ങളെ ആപ്പിൽ ഉൾപ്പെടുത്തും.
ഭക്ഷണം എവിടെ കിട്ടുമെന്ന് മാത്രമായിരിക്കില്ല ആപ് നൽകുന്ന സേവനം. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും പരാതി പരിഹാര സംവിധാനമായ ഗ്രീവൻസ് പോർട്ടലും ആപ്പിൽ ലിങ്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാതികൾ ഇനി ആപ്പിലൂടെയും അറിയിക്കാന്‍ കഴിയും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 07, 2023 8:46 PM IST