ഗൂഗിള്‍ സെര്‍ച്ചിന് AIയുടെ സഹായം; ഇന്ത്യയിലും, ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്ത്യയിൽ ഈ ഫീച്ചർ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും
ഇന്ത്യയിലും ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ. സെര്‍ച്ച് ചെയ്യുമ്പോള്‍ AI സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. അമേരിക്കയിലാണ് ആദ്യമായി ഈ ഫീച്ചർ അതവരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരമുണ്ട്. ഇന്നു മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. സേർച്ച് ചെയ്യുന്ന കാര്യങ്ങളുടെ സംഗ്രഹം ഉള്‍പ്പടെ, നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ടെക്സ്റ്റ് ആയും ചിത്രങ്ങളായും ഓഡിയോ ആയുമെല്ലാം വിവരങ്ങള്‍ കാണിക്കുന്ന ഫീച്ചറാണിത്.
ജാപ്പനീസ് ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. അതേസമയം ഇന്ത്യയിൽ ഈ ഫീച്ചർ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും. ഗൂഗിളിന്റെ ചാറ്റ്‌ബോട്ടായ ബാർഡിൽ നിന്ന് വ്യത്യസ്തമാണ് ഈ ഫീച്ചർ.
Also Read- ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍; അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്‌ക്
സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും ഗൂഗിള്‍ ക്രോമിലും ആപ്പിലും എഐ സേര്‍ച്ച് സേവനം ലഭിക്കും. ജനറേറ്റീവ് എഐ ഫീച്ചര്‍ കൂടി എത്തുന്നതോടെ സെര്‍ച്ചിങ് ഓപ്ഷന്‍ കൂടുതല്‍ ലളിതവും എളുപ്പവുമാകും. ഗൂഗിളിന്റെ ക്രോം, ആപ്പ്, ഡെസ്‌ക്ടോപ്പ് എന്നിവയിലെ ലാബ്സ് എന്ന ഐക്കണ്‍ ടാപ്പ് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ഉപയോഗപ്പെടുത്താം.
advertisement
മൈക്രോസോഫ്റ്റിന്റെ ബിങ് ഐഐ സെര്‍ച്ച് ടൂളിന് സമാനമായ ഫീച്ചറാണ് ഗൂഗിള്‍ ജനറേറ്റീവ് എഐയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 31, 2023 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഗൂഗിള്‍ സെര്‍ച്ചിന് AIയുടെ സഹായം; ഇന്ത്യയിലും, ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ