ഇന്റർഫേസ് /വാർത്ത /Money / പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷയുള്ള പാസ് കീയുമായി ഗൂഗിൾ

പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷയുള്ള പാസ് കീയുമായി ഗൂഗിൾ

 പാസ്‌കീകൾ പാസ്‌വേഡുകൾക്ക് സുരക്ഷിതമായ ഒരു ബദലാണ് എന്നത് മാത്രമല്ല അവ മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുകയും ചെയ്യും.

പാസ്‌കീകൾ പാസ്‌വേഡുകൾക്ക് സുരക്ഷിതമായ ഒരു ബദലാണ് എന്നത് മാത്രമല്ല അവ മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുകയും ചെയ്യും.

പാസ്‌കീകൾ പാസ്‌വേഡുകൾക്ക് സുരക്ഷിതമായ ഒരു ബദലാണ് എന്നത് മാത്രമല്ല അവ മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുകയും ചെയ്യും.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും 2022ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പാസ്‌കീ എന്ന സുരക്ഷ സംവിധാനം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. FIDO (Fast Identity Online) അനുമതി എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഡിജിറ്റൽ കീ ഉപയോഗിക്കുന്നതിലൂടെ പാസ്‌വേഡുകൾ ടൈപ്പു ചെയ്യുകയോ ഓർമ്മിക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന സംവിധാനമാണ് പാസ്‌കീ.

പാസ് കീ നിങ്ങളുടെ ഉപകരണത്തിൽ തന്നെ സൂക്ഷിക്കുന്നതും പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫി ഉപയോഗിക്കുന്നതും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതുമാണ്. അതായത് പാസ് കീ ഫിഷ് ചെയ്യുന്നത് മിക്കവാറും അസാധ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വർഷം iOS 16 ആരംഭിച്ചപ്പോൾ തന്നെ ആപ്പിൾ പാസ്‌കീ സപ്പോർട്ട് അതിനൊപ്പം അവതരിപ്പിച്ചിരുന്നു. ഗൂഗിൾ അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ പാസ്‌കീകൾ ഉപയോഗിക്കാൻ കഴിയുമെന്ന് സമീപകാലത്ത് ഒരു ബ്ലോഗ് പോസ്റ്റിലും സൂചിപ്പിച്ചു.

Also Read – ഗ്രൂപ്പിലേക്ക് ആരെയൊക്കെ പ്രവേശിപ്പിക്കാം? പുതിയ ഗ്രൂപ്പ് അഡ്മിൻ സെറ്റിംഗ്സ് അപ്‌ഡേറ്റുമായി വാട്സാപ്പ്

തീർച്ചയായും ഇത് ശരിയായ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് എന്ന് കരുതാം. കാരണം പാസ്‌കീകൾ പാസ്‌വേഡുകൾക്ക് സുരക്ഷിതമായ ഒരു ബദലാണ് എന്നത് മാത്രമല്ല അവ മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും വെബ് ബ്രൗസറുകളിലും പ്രവർത്തിക്കുകയും ചെയ്യും.

സുരക്ഷാ ലംഘനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ടൂ ഫാക്ടർ ഓതന്റിക്കേഷൻ പോലുള്ള മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ഫിഷിംഗിനും ടാർഗെറ്റു ചെയ്തുള്ള ആക്രമണങ്ങൾക്കും ഇപ്പോഴും വിധേയമാണ്. അതുമായി താരതമ്യം ചെയ്താൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ പാസ്‌കീയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഇത്തരം ആക്രമണങ്ങൾക്ക് എല്ലാം ഒരു സുരക്ഷിതമായ ബദലാണ് പാസ് കീ.

ഗൂഗിൾ അക്കൗണ്ടിൽ പാസ്കീകൾ എങ്ങനെ സജ്ജീകരിക്കും?

ഒരു പുതിയ പാസ്‌കീ ഉണ്ടാക്കുന്നത് വളരെ ലളിതമായ പ്രക്രിയയാണ്. പാസ്‌കീകൾ സൃഷ്‌ടിക്കാൻ ആദ്യം myaccount.google.com തുറക്കുക. അവിടെ ‘Security’ ടാബിലെ ‘‘How you sign in to Google’ എന്ന വിഭാഗത്തിന് കീഴിൽ, ‘Passkeys’ എന്ന ഓപ്ഷൻ കാണാനാകും. അതിൽ ‘Tap’ ചെയ്യുമ്പോൾ ഒരു പുതിയ പേജിലേക്ക് നിങ്ങളെത്തും. അവിടെ നിങ്ങൾക്ക് പാസ്കീകളുടെ ഒരു ലിസ്റ്റ് കാണാം. വേണമെങ്കിൽ അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്യുക. ‘Create a passkey’ എന്ന ഓപ്ഷൻ കാണും. അതിൽ ‘Tap’ ചെയ്യുക. അപ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ പിൻ അല്ലെങ്കിൽ ബയോമെട്രിക്സ് ആവശ്യപ്പെടും. അത് അംഗീകരിക്കുക. നിങ്ങളുടെ പാസ് കീ തയാറായി കഴിഞ്ഞു.

Also Read – ആപ്പിൾ ഐഫോണുകളുടെ ഏഴു ശതമാനം നിർമിക്കുന്നത് ഇന്ത്യയിൽ; ഉത്പാദനത്തിൽ ​ഗണ്യമായ വർധനവ്

നിങ്ങളുടെ Google അക്കൗണ്ടിനായി നിങ്ങൾ ഒരു പാസ്‌കീ സൃഷ്‌ടിക്കുകയാണെങ്കിൽ അത് സ്വയം അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനുള്ള വഴികളിലൊന്നായി മാറും. ഭാവിയിൽ പാസ്‌കീകൾ പാസ്‌വേഡുകളെ അപ്രസക്തമാക്കുമെങ്കിലും പാസ്‌കീകളെ പിന്തുണയ്‌ക്കാത്ത ഉപകരണങ്ങളിൽ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്ക് പാസ്‌വേഡുകൾ തുടർന്നും ഉപയോഗിക്കാൻ കഴിയും. മാത്രമല്ല പാസ്‌കീകൾ ഉപയോഗിക്കുന്നതിന് നിങ്ങൾ സൈൻ ഇൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ തവണയും ഫോൺ പുറത്തെടുക്കേണ്ടിവരില്ല എന്ന മെച്ചവുമുണ്ട്. നിങ്ങൾ ലാപ്‌ടോപ്പ്, ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് പോലുള്ള ഒന്നിലധികം ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ എല്ലാ ഉപകരണത്തിലും ഇതുപോലെ പാസ്‌കീകൾ സൃഷ്‌ടിക്കാനാകും.

First published:

Tags: Google, Google news, Password